കോഴിക്കോട്: മോദി മാത്രമല്ല ഇന്ത്യയെന്ന് ബിജെപിക്കാര്‍ മനസിലാക്കണമെന്ന് രാഹുല്‍ ഗാന്ധി. യുഡിഎഫ് ബഹുജന കണ്‍വെന്‍ഷനും കൈത്താങ്ങ് പദ്ധതിയില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ ദാനവും പരിപാടി കോഴിക്കോട് മുക്കത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയെ വിമര്‍ശിച്ചാല്‍ അത് രാജ്യത്തെ വിമര്‍ശിക്കുക ആണെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
Read Also: ഒടുവിൽ ആഗ്രഹ സാഫല്യം: നടി ഷീലയുടെ ആഗ്രഹം സാധിക്കാൻ അവസരമൊരുക്കി സ്പീക്കറുടെ ഓഫീസ്
പരിപാടിയുടെ ഉദ്ഘാടന വേദിയില്‍ സ്ത്രീകളില്ലാത്തതിനെ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. രാജ്യത്ത് 50 ശതമാനം സ്ത്രീകളുണ്ട്. അത്രയും ഇല്ലെങ്കിലും വേദിയില്‍ പത്തോ ഇരുപതോ ശതമാനം എങ്കിലും സ്ത്രീകള്‍ക്ക് അവസരം നല്‍കാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് സംസാരിച്ച അദ്ദേഹം മോദി മാത്രം അല്ല ഇന്ത്യ എന്ന് മനസിലാക്കണമെന്നും ഒന്നോ രണ്ടോ ആളുകള്‍ അല്ല രാജ്യമെന്നും പറഞ്ഞു. കേന്ദ്രസര്‍ക്കാരിനെതിരായ വിമര്‍ശനം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആര്‍എസ്എസ് , ബിജെപി , പോലീസ് എന്നൊക്കെ പറഞ്ഞാല് പേടിക്കുന്നവര്‍ കാണും. ഞാന്‍ അക്കൂട്ടത്തില്‍ അല്ല. ഞാന്‍ വിശ്വസിക്കുന്നത് സത്യത്തിലാണ്. എത്ര വട്ടം പോലീസിനെ എന്റെ വീട്ടിലേക്ക് അയച്ചാലും എത്ര കേസ് എടുത്താലും സത്യം പറഞ്ഞു കൊണ്ടേയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കളവിന്റെ തടവറയില്‍ ഒളിച്ച് ഇരിക്കുന്നവര്‍ക്ക് അത് മനസിലാകില്ലെന്നും അദ്ദേഹം പരിഹസിച്ചു.
Post Your Comments