Latest NewsKerala

യുവതിയ്ക്ക് അശ്‌ളീല മെസ്സേജും ചാറ്റും: ഒളിവിലായിരുന്ന കന്യാകുമാരിയിലെ ഇടവക വികാരി അറസ്റ്റില്‍

കന്യാകുമാരി: യുവതിയുമായുള്ള അശ്ലീല സംഭാഷണവും വീഡിയോയും വൈറലായ സംഭവത്തിൽ കന്യാകുമാരിയിലെ ഇടവക വികാരി അറസ്റ്റിൽ. അഴകിയമണ്ഡപത്തിന് സമീപം പ്ലാങ്കാലയിലെ സിറോ മലങ്കര കത്തോലിക്കാ സഭയുടെ കീഴിലെ ലിറ്റിൽ ഫ്ലവർ ഫൊറാന പള്ളി ഇടവകവികാരിയായ ബെനഡിക്റ്റ് ആന്റോ(30)യാണ് അറസ്റ്റിലായത്.

നാഗർകോവിലിൽ വച്ചാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളും ഒരു യുവതിയുമൊപ്പമുള്ള അശ്ലീല ഫോട്ടോകളും വാട്‌സ്ആപ്പ് വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായതിനു ശേഷമാണ് വൈദികനെ കാണാതായത്. ഇതിനു പിന്നാലെ ഒരു വിദ്യാർത്ഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 5 വകുപ്പുകളിൽ സൈബർ പോലീസ് കേസെടുത്തിരുന്നു.

പോലീസ് ഇയാൾക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇയാളുടെ ലാപ്ടോപ്പിൽ നിന്ന് നിരവധി തെളിവുകൾ കണ്ടെത്തി. ബെനഡിക്ട് ആന്റോ പല യുവതികളോടും അശ്ളീല സംഭാഷണങ്ങളിലും അയക്കുന്ന ആളാണ്. ഇയാൾ യുവതികളുമായും വാട്സാപ്പ് ചാറ്റിലും കോളിലും ഇത്തരം സംഭാഷണങ്ങൾ പതിവായിരുന്നു എന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button