കാസര്‍കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് അധ്യാപകനെതിരേ പോക്‌സോ കുറ്റം ചുമത്തി കേസെടുത്തു. സ്‌കൂള്‍ അധ്യാപകന്‍ ഉസ്മാനെ (25) തിരെ 174 സിആര്‍പിസി വകുപ്പിന് പുറമേ സെക്ഷന്‍ 12 റെഡ് വിത് 11(5) പോക്‌സോ ആക്റ്റ് 2012, കൂടാതെ സെക്ഷന്‍ 75 ജെജെ ആക്റ്റ് എന്നിവ ചേര്‍ത്താണ് പോലീസ് കേസെടുത്തിട്ടുള്ളത്. വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.
പെൺകുട്ടിയുമായി അധ്യാപകന്‍ ഇന്‍സ്റ്റഗ്രാം വഴി ചാറ്റിംഗ് നടത്തിയതായി പോലീസ് കണ്ടെത്തി. പെണ്‍കുട്ടിയും ഇയാളും തമ്മില്‍ പ്രണയത്തിലാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള സംഭാഷണങ്ങളും സന്ദേശങ്ങളും അയച്ചിട്ടുള്ളതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്ന് പോലീസ് കോടതിക്ക് നല്‍കിയ റിപ്പോർട്ടിൽ വ്യക്തമാക്കി. മൊബൈല്‍ ഫോണിലെ വിവരങ്ങൾ സൈബര്‍ സെല്‍ വിദഗ്ധന്‍റെ സഹായത്തോടെ കണ്ടെടുത്തിട്ടുണ്ട്.
നിപയില്‍ വീണ്ടും ആശ്വാസം: 17 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്
സമൂഹ്യമാധ്യമം വഴി ഉസ്മാൻ പെണ്‍കുട്ടിയുമായി നിരന്തരമായി ലെെംഗീകചുവയുള്ള ചാറ്റിങ് നടത്തിയിരുന്നതായി പോലീസിന്റെ റിപ്പോർട്ടിൽ പറയുന്നു. അധ്യാപകനെന്ന നിലയില്‍ വിദ്യാര്‍ഥിനിക്ക് സംരക്ഷകനാകേണ്ട വ്യക്തിയില്‍ നിന്നും മനപ്പൂര്‍വമുണ്ടായ ചൂഷണമാണെന്നും ഇത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മാനസികാഘാതമുണ്ടാക്കിയതായുമാണ് പോലീസിന്റെ കണ്ടെത്തൽ. ഇതേത്തുടർന്ന് പ്രതിക്കെതിരെ പോക്സോ കേസും ജെജെ ആക്റ്റും ചുമത്തുകയായിരുന്നു. അതേസമയം, പ്രതിയായ ഉസ്മാൻ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.
Post Your Comments