Latest NewsKeralaNews

സ്വന്തം പറമ്പിലിട്ട തീ സമീപത്തെ പറമ്പിലേക്ക് ആളിപ്പടരുന്നത് കണ്ട 59 കാരൻ കുഴഞ്ഞ് വീണ് മരിച്ചു

തൃശൂർ: സ്വന്തം പറമ്പിലിട്ട തീ സമീപത്തെ പറമ്പിലേക്ക് ആളിപ്പടരുന്നത് കണ്ട 59കാരൻ കുഴഞ്ഞ് വീണ് മരിച്ചു. തൃശൂർ പൂത്തറക്കൽ സ്വദേശി വേലായുധൻ (59) ആണ് മരിച്ചത്.

പുതിയ വീട് പണിതത്തിന്റെ ബാക്കി വന്ന അവശിഷ്ടങ്ങൾ കത്തിക്കുന്നതിനിടയിൽ തീ ആളി പടരുകയും സമീപത്തുള്ള പറമ്പിലേക്ക് പടർന്നു പിടിക്കുകയും ആയിരുന്നു. ഇത് കണ്ടതോടെ വേലായുധൻ അസ്വസ്ഥനാകുകയും കുഴഞ്ഞ് വീഴുകയും ചെയ്തു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം, ഒന്നര ഏക്കറോളം സ്ഥലത്ത് പടർന്ന തീ നാട്ടുകാരും അഗ്നിസുരക്ഷാ സേനയും ചേർന്ന് തീയണച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button