ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഐസിഐസി പ്രുഡൻഷ്യൽ. ഇത്തവണ നിക്ഷേപകർക്കായി ഏറ്റവും പുതിയ സേവിംഗ്സ് പദ്ധതിയായ പ്രു ഗോൾഡ് ലൈഫ് ഇൻഷുറൻസാണ് അവതരിപ്പിച്ചിരിക്കുന്നത്. അംഗങ്ങളാകുന്ന കുടുംബങ്ങൾക്ക് ആജീവനാന്ത വരുമാനത്തിനു പുറമേ, സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പു നൽകുന്നതാണ് ഈ പദ്ധതി. പ്രധാനമായും മൂന്ന് വേരിയന്റുകളിലാണ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ഇമ്മീഡിയറ്റ് ഇന്‍കം, ഇമ്മീഡിയറ്റ് ഇന്‍കം വിത്ത് ബൂസ്റ്റര്‍, ഡിഫേര്‍ഡ് ഇന്‍കം എന്നിവയാണ് വേരിയന്റുകൾ.
ഇമ്മീഡിയറ്റ് ഇന്‍കം തിരഞ്ഞെടുക്കുന്നവർക്ക് പോളിസി ഇഷ്യൂ ചെയ്ത തീയതി മുതൽ 30 ദിവസത്തിനു ശേഷം വരുമാനം സ്വീകരിക്കാൻ സാധിക്കും. ഇമ്മീഡിയറ്റ് ഇന്‍കം വിത്ത് ബൂസ്റ്റര്‍ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് പോളിസി ഇഷ്യൂ ചെയ്ത തീയതി മുതൽ 30 ദിവസത്തിനു ശേഷം ആരംഭിക്കുന്ന ആജീവനാന്ത വരുമാനത്തിന് പുറമേ, ഓരോ അഞ്ചാമത്തെ പോളിസി വർഷത്തിലും ഉറപ്പുള്ള അധിക വരുമാനം വാഗ്ദാനം ചെയ്യുന്നുണ്ട്.
ഡിഫേര്‍ഡ് ഇന്‍കം തിരഞ്ഞെടുക്കുന്നവർക്ക് അവരുടെ സാമ്പത്തിക ആവശ്യങ്ങൾക്ക് അനുസരിച്ച് വരുമാനം എപ്പോൾ സ്വീകരിക്കണമെന്ന് തീരുമാനിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ, പോളിസി ഉടമയ്ക്ക് രണ്ടാം പോളിസി വർഷമോ, പതിമൂന്നാം പോളിസി വർഷത്തിന്റെ അവസാനമോ വരുമാനം ലഭിക്കുന്നതാണ്.
Post Your Comments