രാജ്യത്തെ നിർമ്മാണ യൂണിറ്റുകളിൽ നിന്ന് പ്രതിവർഷം 10 ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാനൊരുങ്ങി ഹീറോ ഇലക്ട്രിക്. റിപ്പോർട്ടുകൾ പ്രകാരം, പ്രതിവർഷം കൂടുതൽ ഇലക്ട്രിക് സ്കൂട്ടറുകൾ പുറത്തിറക്കുന്നതിനായി രാജസ്ഥാനിൽ 20 ലക്ഷം യൂണിറ്റുകളുടെ ഉൽപ്പാദന ശേഷിയുള്ള നിർമ്മാണ യൂണിറ്റ് തുടങ്ങാനാണ് കമ്പനിയുടെ പദ്ധതി. ഇതിനായി 1,200 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. നിലവിൽ, രാജ്യത്ത് ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ ഡിമാൻഡ് ഉയർന്നതോടെയാണ്, കമ്പനി ഉൽപ്പാദനം വർദ്ധിപ്പിക്കുന്നത്.
പുതിയ നിർമ്മാണ യൂണിറ്റ് ആരംഭിക്കുന്നതിന്റെ മുന്നോടിയായി മൂന്ന് ഇലക്ട്രിക് സ്കൂട്ടറുകളുടെ ഏറ്റവും പുതിയ മോഡലുകൾ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഒപ്റ്റിമ സിഎക്സ് 5.0, ഒപ്റ്റിമ സിഎക്സ് 2.0, എൻവൈക്സ് എന്നീ മോഡലുകളാണ് പുറത്തിറക്കിയിട്ടുള്ളത്. ഈ മോഡലുകൾക്ക് 85,000 രൂപ മുതൽ 1,03,000 രൂപ വരെയാണ് വില കണക്കാക്കുന്നത്. അടുത്ത സാമ്പത്തിക വർഷം മുതൽ 2.5 ലക്ഷം യൂണിറ്റ് വാഹനങ്ങൾ വിറ്റഴിക്കാനാണ് കമ്പനിയുടെ പദ്ധതി.
Also Read: നായയെ അതിക്രൂരമായ പീഡിനത്തിനിരയാക്കി: യുവാവിനെതിരെ കേസ്, അന്വേഷണം
Post Your Comments