
ഫറോക്ക്: നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി നാലംഗ സംഘം അറസ്റ്റിൽ. കൊളത്തറ സൈനാസിൽ മുഹമ്മദ് സൽമാൻ (28), പേട്ടവണ്ടി തൊടി ഹൗസിൽ ആഷിഖ് (28), ചെറുവണ്ണൂർ മധുരബസാർ അരീക്കാടൻ ജാസിർ (24), തോക്കാർ തൊടി അബ്ദുൽ നാസർ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നല്ലളം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : ബ്രഹ്മപുരത്തെ തീയണയ്ക്കാനെത്തിയ ജെസിബി ഓപ്പറേറ്റര്‍മാര്‍ക്ക് വാഗ്ദാനം ചെയ്ത കൂലി നല്‍കിയില്ലെന്ന് പരാതി
കഴിഞ്ഞദിവസം രാത്രിയാണ് കേസിനാസ്പദമായ സംഭവം. ശാരദാമന്ദിരത്തിനടുത്ത് ജി.ആർ ഇന്റീരിയറിന് സമീപമുള്ള ഗ്രൗണ്ടിൽ പാർക്ക് ചെയ്ത കാറിൽ സൂക്ഷിച്ച 4.35 ഗ്രാം എം.ഡി.എം.എയും 2.650 ഗ്രാം കഞ്ചാവുമാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്.
Read Also : ദേശീയപാത രണ്ടത്താണിയിൽ അപകടം : ഓട്ടോ ഡ്രൈവർ മരിച്ചു, മൂന്നുപേർക്ക് പരിക്ക്
സംഭവത്തിൽ, നല്ലളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐമാരായ റിഷാദ് അലി, രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ വലയിലാക്കിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments