KeralaLatest NewsNews

കുടുംബ കലഹം, യാതൊരു നിയമപരമായ അവകാശങ്ങളും ഇല്ലാതെ ജെസിബി ഉപയോഗിച്ച് വീട് ഇടിച്ചുനിരത്തി: സംഭവം വടക്കന്‍ പറവൂരില്‍

കൊച്ചി: കുടുംബ വഴക്കിനെ തുടര്‍ന്ന് വൃദ്ധയുടെ വീട് ബന്ധുവായ യുവാവ് ജെസിബി കൊണ്ട് ഇടിച്ചു നിരത്തി. വാടാപ്പിള്ളി പറമ്പ് ലീലയുടെ വീടാണ് സഹോദരന്റെ മകന്‍ രമേശ് ഇടിച്ചു നിരത്തിയത്. ഇയാള്‍ ഈ വീട് ഇടിച്ചു നിരത്തി സ്ഥലം സ്വന്തമാക്കുമെന്ന് ഇടയ്ക്കിടെ ഭീഷണിപ്പെടുത്തുമായിരുന്നു. യാതൊരു നിയമപരമായ അവകാശങ്ങളും ഇല്ലാതെയാണ് വീട് ഇടിച്ചുനിരത്തിയത്. എറണാകുളം വടക്കന്‍  പറവൂരിലാണ് സംഭവം.

Read Also: നീറ്റ് പരീക്ഷയ്ക്കെതിരെ കർശന നടപടിയുമായി തമിഴ്‌നാട്: പരീക്ഷ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ഒപ്പ് ശേഖരണ ക്യാമ്പയിന്‍

ലീലയുടെ പേരിലുള്ള വീട്ടില്‍ നിന്ന് ഇറങ്ങികൊടുക്കണമെന്ന് ലീലയോട് രമേശ് കുറച്ചുനാളുകളായി ആവശ്യപ്പെട്ടിരുന്നു. രമേശ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ ലീലയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button