റിയാദ്: റിയാദ് ബസ് സർവീസിന്റെ ആദ്യ ഘട്ടം പ്രവർത്തനമാരംഭിച്ചു. റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. കിംഗ് അബ്ദുൽ അസീസ് പബ്ലിക് ട്രാൻസ്പോർട്ട് പദ്ധതിയുടെ ഭാഗമായാണ് റിയാദ് ബസ് സർവീസ് ആരംഭിച്ചത്. പതിനഞ്ച് റൂട്ടുകളിൽ 340 ബസുകളാണ് റിയാദ് ബസ് സർവീസിന്റെ ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി 633 ബസ് സ്റ്റേഷനുകളും, സ്റ്റോപ്പുകളും ഉണ്ട്.
പദ്ധതിയ്ക്ക് ആകെ അഞ്ച് ഘട്ടങ്ങളാണുള്ളത്. റിയാദ് ബസ് സർവീസിന്റെ മുഴുവൻ ഘട്ടങ്ങളിലുമായി 86 റൂട്ടുകളാണ് വിഭാവനം ചെയ്തിട്ടുള്ളത്. പദ്ധതി റിയാദ് നഗരത്തിലെ പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടും. 1900 കിലോമീറ്ററിൽ, 800-ൽ പരം ബസുകൾ പദ്ധതിയുടെ ഭാഗമായി റിയാദ് നഗരത്തിൽ ഗതാഗത സേവനങ്ങൾ നടത്തും. പരിസ്ഥിതിസൗഹൃദ സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തിയിട്ടുള്ള ബസുകളാണ് സർവ്വീസിനായി ഉപയോഗിക്കുന്നത്.
Post Your Comments