എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന പഴമാണ് സ്ട്രോബറി. നമ്മുടെ ശരീരത്തിന് ഏറെ ആവശ്യമുള്ള വിറ്റാമിന്‍ സി സ്ട്രോബറിയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ദിവസവും രണ്ട് സ്ട്രോബറി വെച്ച് കഴിക്കുന്നത് നല്ലതാണ്. സ്ട്രോബറി ജ്യൂസ് കുടിക്കുന്നതും നല്ലതാണ്. സ്‌ട്രോബറിയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ മുടിയുടെ വളര്‍ച്ച വേഗത്തിലാക്കുകയും മുടിക്ക് കരുത്തും ആരോഗ്യവും പകരുകയും ചെയ്യും.
Read Also : ഫയർഫോക്സ് ബ്രൗസർ സ്ഥിരമായി ഉപയോഗിക്കുന്നവരാണോ? മുന്നറിയിപ്പ് നൽകി കേന്ദ്ര സൈബർ സുരക്ഷ നോഡൽ ഏജൻസി
ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നത് കൊണ്ട് സ്ട്രോബറി ദഹനത്തിന് ഉത്തമമാണ്. ക്യാന്‍സര്‍ ഉണ്ടാക്കുന്ന കോശങ്ങളെ നശിപ്പിക്കാനുളള കഴിവും ആന്റി ഓക്സിഡന്റ് ഘടകങ്ങളാല്‍ സമ്പന്നമായ സ്ട്രോബറിക്കുണ്ട്. വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, നാരുകള്‍, ഫോളിക്ക് ആസിഡ്, മഗ്‌നീഷ്യം, പൊട്ടാസ്യം, റിബോഫ്‌ളാവിന്‍, ഇരുമ്പ്, വിറ്റാമിന്‍ ബി6 എന്നിവ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ സ്ട്രോബറി സ്ത്രീയും പുരുഷനും നിര്‍ബന്ധമായി കഴിക്കേണ്ട പഴങ്ങളിലൊന്നാണ്.
സ്‌ട്രോബറിയുടെ കടും ചുവപ്പു നിറത്തിനു കാരണം ഫൈറ്റോന്യൂട്രിയന്റ്സും ഫ്‌ലവനോയിഡ്‌സും ആണ്. ഫൈറ്റോന്യൂട്രിയന്റ്‌സ് അടങ്ങിയ ആഹാരം കഴിക്കുന്നത് ക്യാന്‍സര്‍, ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. കൂടാതെ, പല്ലുകള്‍ക്ക് വെളുത്ത നിറം ലഭിക്കാന്‍, ചര്‍മ്മ രോഗങ്ങള്‍ എന്നിവയ്ക്ക് സ്‌ട്രോബറി ഒരു ഔഷധമായി ഉപയോഗിക്കുന്നു. വിറ്റാമിന്‍ സി, ഫോളേറ്റ്, മഗ്‌നീഷ്യം, വിറ്റാമിന്‍ ബി6, റിബോഫ്‌ലാവിന്‍, അയണ്‍ എന്നീ പോഷകങ്ങളാണ് സ്‌ട്രോബറിയില്‍ അടങ്ങിയിരിക്കുന്നത്.
Post Your Comments