Latest NewsNewsBusiness

എച്ച്ഡിഎഫ്സിക്കെതിരെ ഗുരുതര ആരോപണവുമായി ആര്‍ബിഐ, പിഴ ചുമത്തിയത് ലക്ഷങ്ങൾ

2019-20 കാലയളവിൽ ചില നിക്ഷേപകരുടെ കാലാവധി കഴിഞ്ഞ നിക്ഷേപങ്ങൾ അവരുടെ നിയുക്ത ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുന്നതിൽ എച്ച്ഡിഎഫ്സി പരാജയപ്പെട്ടിരുന്നു

പ്രമുഖ ഹൗസിംഗ് ഫിനാൻസ് കമ്പനിയായ എച്ച്ഡിഎഫ്സിക്ക് എതിരെ കടുത്ത നടപടിയുമായി ആർബിഐ രംഗത്ത്. നാഷണൽ ഹൗസിംഗ് ബാങ്ക് പുറപ്പെടുവിച്ച ചില വ്യവസ്ഥകൾ എച്ച്ഡിഎഫ്സി പാലിച്ചില്ലെന്ന് ആരോപിച്ചാണ് നടപടി. റിപ്പോർട്ടുകൾ പ്രകാരം, നിർദ്ദേശങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് 5 ലക്ഷം രൂപയാണ് ആർബിഐ പിഴ ചുമത്തിരിക്കുന്നത്. 1987- ലെ ഹൗസിംഗ് ബാങ്ക് നിയമം ഭേദഗതി ചെയ്തതോടുകൂടി ഹൗസിംഗ് ഫിനാൻസ് കമ്പനികളെ നിയന്ത്രിക്കുന്നതിന് ചില അധികാരം ആർബിഐക്കും ലഭിച്ചിട്ടുണ്ട്.

2019-20 കാലയളവിൽ ചില നിക്ഷേപകരുടെ കാലാവധി കഴിഞ്ഞ നിക്ഷേപങ്ങൾ അവരുടെ നിയുക്ത ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുന്നതിൽ എച്ച്ഡിഎഫ്സി പരാജയപ്പെട്ടിരുന്നു. പരാജയം കണ്ടെത്തിയതിനെത്തുടർന്ന് നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിന്റെ കാരണവും, പിഴ ചുമത്തിയതിന്റെ കാരണവും ഉൾക്കൊള്ളിച്ച് എച്ച്ഡിഎഫ്സിക്ക് നോട്ടീസ് അയച്ചിരുന്നു.

Also Read: റബ്ബറിന് 300 രൂപയാക്കിയാല്‍ കേരളത്തില്‍ എംപിയില്ലെന്ന ബിജെപിയുടെ വിഷമം മാറ്റിത്തരാമെന്നാണ് ബിഷപ്പ് ഉദ്ദേശിച്ചത്

2020 മാർച്ച് 31 ലെ സാമ്പത്തിക സ്ഥിതിയെ പരാമർശിച്ച് കമ്പനിയുടെ നിയമപരമായ പരിശോധന എൻഎച്ച്ബി നടത്തിയതായി ആർബിഐ പറഞ്ഞു. ആർബിഐയുടെ നോട്ടീസിനുള്ള കമ്പനിയുടെ മറുപടി പരിഗണിച്ചതിന് ശേഷം, മേൽപ്പറഞ്ഞ നിയമപരമായ നിർദ്ദേശങ്ങൾ പാലിക്കാത്തതിന്റെ കുറ്റം തെളിയിക്കപ്പെട്ടതാണെന്നും പിഴ ചുമത്തേണ്ടതുണ്ടെന്നും ആർബിഐ നിഗമനത്തിൽ എത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button