KannurLatest NewsKeralaNattuvarthaNews

അടുക്കളത്തോട്ടത്തിൽ കഞ്ചാവുചെടികൾ വളർത്തി : യുവാവിനെതിരെ കേസ്, പ്രതി രക്ഷപ്പെട്ടു

കൈതേരി കപ്പണ സ്വദേശി പി.വി. സിജിഷിനെതിരെയാണ് കേസെടുത്തത്

കൂത്തുപറമ്പ്: വീടിന്റെ അടുക്കളത്തോട്ടത്തിൽ മൂന്ന് കഞ്ചാവുചെടികൾ കണ്ടെത്തിയ സംഭവത്തിൽ യുവാവിനെതിരെ കേസെടുത്തു. കൈതേരി കപ്പണ സ്വദേശി പി.വി. സിജിഷിനെതിരെയാണ് കേസെടുത്തത്. കൂത്തുപറമ്പ് സർക്കിൾ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.

കൈതേരി ലക്ഷംവീട് കോളനിയിലാണ് സംഭവം. കൂത്തുപറമ്പ് സർക്കിൾ എക്‌സൈസ് ഇൻസ്‌പെക്ടറുടെ ചുമതല വഹിക്കുന്ന പിണറായി റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ സുബിൻരാജും സംഘവും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

Read Also : ‘അടുത്ത ജനപ്രിയനായകന്‍ റോബിനാണെന്ന് ദിലീപ് പറഞ്ഞുവത്രേ’: ഒടുക്കം താൻ ദിലീപേട്ടന്റെ കാല് പിടിച്ചുവെന്ന് ശാലു പേയാട്

പ്രതി സിജിഷ് സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. കൂത്തുപറമ്പ്, മാനന്തവാടി പൊലീസ് സ്റ്റേഷനുകളിലെ കഞ്ചാവ് കേസുകളിലെ പ്രതിയാണ് സിജിഷെന്ന് എക്‌സൈസ് സംഘം പറഞ്ഞു. യുവാവിനായി പൊലീസ് അന്വേഷണം ശക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button