KottayamNattuvarthaLatest NewsKeralaNews

കാ​പ്പാ നി​യ​മ​പ്ര​കാ​രം നാ​ടു​ക​ട​ത്ത​പ്പെ​ട്ട പ്ര​തി പിടിയിൽ

കാ​ഞ്ഞി​ര​പ്പ​ള്ളി മൊ​യ്തീ​ൻ​പ​റ​മ്പി​ൽ വീ​ട്ടി​ൽ നൗ​ഷാ​ദ് മ​ക​ൻ ബോ​ണ്ട എ​ന്ന് വി​ളി​ക്കു​ന്ന ആ​ഷി​ക് (22) എ​ന്ന​യാ​ളെ​യാ​ണ് അറസ്റ്റ് ചെയ്തത്

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​പ്പാ നി​യ​മ​പ്ര​കാ​രം നാ​ടു​ക​ട​ത്ത​പ്പെ​ട്ട പ്ര​തി നി​യ​മം ലം​ഘി​ച്ച​തി​നെത്തു​ട​ർ​ന്ന് അ​റ​സ്റ്റിൽ. കാ​ഞ്ഞി​ര​പ്പ​ള്ളി മൊ​യ്തീ​ൻ​പ​റ​മ്പി​ൽ വീ​ട്ടി​ൽ നൗ​ഷാ​ദ് മ​ക​ൻ ബോ​ണ്ട എ​ന്ന് വി​ളി​ക്കു​ന്ന ആ​ഷി​ക് (22) എ​ന്ന​യാ​ളെ​യാ​ണ് അറസ്റ്റ് ചെയ്തത്. കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ കു​റെ വ​ർ​ഷ​ങ്ങ​ളാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ അ​ടി​പി​ടി, കൊ​ല​പാ​ത​ക ശ്ര​മം തു​ട​ങ്ങി​യ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാണ് ഇ​യാ​ൾ. കോ​ട്ട​യം ജി​ല്ലാ പൊ​ലീ​സ് ചീ​ഫ് കെ.​ കാ​ർ​ത്തി​ക്കി​ന്‍റെ റി​പ്പോ​ർ​ട്ടിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​പ്പ നി​യ​മ​പ്ര​കാ​രം ഇയാളെ നാ​ടു​ക​ട​ത്തി​യി​രു​ന്നു.

Read Also : ക്രെഡിറ്റ് സ്വീസിനെ ഏറ്റെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് യുബിഎസ് ഗ്രൂപ്പ്, വിശദാംശങ്ങൾ ഇങ്ങനെ

എ​ന്നാ​ൽ, ഇ​യാ​ൾ നി​യ​മം ലം​ഘി​ച്ച് ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ ജി​ല്ല​യി​ൽ പ്ര​വേ​ശി​ച്ചി​ട്ടു​ണ്ടെ​ന്ന് പൊ​ലീ​സ് മേ​ധാ​വി​ക്കു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെത്തു​ട​ർ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ ഷി​ന്‍റോ പി.​കു​ര്യന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button