സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ക്രെഡിറ്റ് കാർഡിന്റെ പുതുക്കിയ പ്രോസസിംഗ് ഫീസ് നിരക്കുകൾ പ്രാബല്യത്തിൽ വന്നു. പുതുക്കിയ നിരക്കുകളെ കുറിച്ചുളള വിവരങ്ങൾ ഉപഭോക്താക്കളെ എസ്എംഎസ്, ഇ- മെയിൽ എന്നിവ മുഖാന്തരം അറിയിച്ചിട്ടുണ്ട്. മാർച്ച് 17 മുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിലായത്. ഏറ്റവും പുതിയ നിരക്കുകൾ അനുസരിച്ച്, ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളിൽ നിന്നും 199 രൂപയും നികുതിയുമാണ് പ്രോസസിംഗ് ഫീസ് ഇനത്തിൽ ഈടാക്കുക.
ഇഎംഐ രീതിയിൽ മാസവാടക നൽകുന്നതിനും, ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനുമായുള്ള ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരുടെ പ്രോസസിംഗ് ഫീസാണ് എസ്ബിഐ വർദ്ധിപ്പിച്ചത്. 2022 നവംബറിൽ ക്രെഡിറ്റ് കാർഡിന്റെ പ്രോസസിംഗ് ഫീസ് എസ്ബിഐ പുതുക്കിയിരുന്നു. അക്കാലയളവിൽ 99 രൂപയും നികുതിയുമാണ് ഉപഭോക്താക്കളിൽ നിന്നും ഈടാക്കിയിരുന്നത്. എസ്ബിഐക്ക് പുറമേ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ബാങ്കുകൾ ക്രെഡിറ്റ് കാർഡ് ചാർജുകളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
Post Your Comments