ആലപ്പുഴ: രാജധാനി എക്സ്പ്രസിൽ വെച്ച് സഹയാത്രികനായ സൈനികൻ മദ്യം നൽകി പീഡിപ്പിച്ചുവെന്ന വിദ്യാർത്ഥിനിയുടെ പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നു. യുവതിയുടെ പരാതിയിൽ സൈനികനായ പത്തനംതിട്ട സ്വദേശി പ്രതീഷ് കുമാറിനെതിരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ യാതൊരുവിധ വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന ഉറച്ച നിലപാടിലാണ് പോലീസ്. രാജധാനി എക്സ്പ്രസിൽ അന്നേദിവസം, യാത്ര ചെയ്തവരുടെ എല്ലാവരുടെയും മൊഴി രേഖപ്പെടുത്തും. മദ്യം നൽകിയെന്ന യുവതിയുടെ വാദം ശരിയാണെന്നും, എന്നാൽ പീഡനം നടന്നിട്ടില്ലെന്നും പ്രതിയായ പ്രതീഷ് പറഞ്ഞതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനിടെ അടിസ്ഥാനത്തിലാണ് ഇഴകീറി പരിശോധിക്കാൻ പോലീസ് തയ്യാറെടുക്കുന്നത്.
പീഡന വിവരത്തെ കുറിച്ച് പെൺകുട്ടി ആദ്യം പറഞ്ഞത് സ്വന്തം ഭർത്താവിനോടാണ്. ഇയാളാണ് യുവതിയെയും കൂട്ടി തിരുവനന്തപുരം സ്റ്റേഷനിലെത്തി പരാതി നൽകിയത്. വ്യാഴാഴ്ച വൈകിട്ട് മൂന്നിനും ഏഴിനും ഇടയിലാണ് താൻ പീഡിപ്പിക്കപ്പെട്ടതെന്നാണ് പെൺകുട്ടി പരാതിയിൽ ആരോപിക്കുന്നത്. അപ്പർ ബർത്തിലായിരുന്നു പെൺകുട്ടി ഇരുന്നിരുന്നത്. സൈനികൻ സൈഡ് അപ്പറിലും. അവിടെ ഇരുന്ന് കൊണ്ട് തന്റെ ബർത്തിലേക്ക് കാലുകൾ നീട്ടിവെച്ച് തന്നോട് സൗഹൃദം ഉണ്ടാക്കാൻ ശ്രമം നടത്തി. സൈനികരുടെ വീരകഥകൾ പറഞ്ഞ് അടുപ്പം സ്ഥാപിച്ചു. ജമ്മു കശ്മീരിലെ ഡ്യൂട്ടിയും ഭീകരാക്രമണങ്ങളും പറഞ്ഞ് കൂടുതൽ അടുത്തു. ശേഷം മദ്യം നൽകി എന്നാണ് പെൺകുട്ടി പറയുന്നത്.
Also Read:കൈക്കൂലി വാങ്ങി: ഫസ്റ്റ് ഗ്രേഡ് താലൂക്ക് സർവെയർ വിജിലൻസ് പിടിയിൽ
നിർബന്ധിപ്പിച്ചാണ് ഇയാൾ തന്നെക്കൊണ്ട് മദ്യം കുടിപ്പിച്ചതെന്നും പെൺകുട്ടി പറയുന്നു. മദ്യലഹരിയിൽ അബോധാവസ്ഥയിൽ ആയ തന്നെ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും, മദ്യലഹരിയിൽ ആയിരുന്നതിനാൽ ഉച്ചത്തിൽ കരയാൻ പോലും കഴിഞ്ഞിരുന്നില്ലെന്നും പെൺകുട്ടി പറയുന്നു. പിന്നീട് ബോധം വന്നപ്പോഴാണ് സൈനികൻ തന്നെ ചൂഷണം ചെയ്തതായി ഇവർ മനസിലാക്കുന്നത്. ഇതിനിടെ സൈനികൻ അറിയാതെ അയാളുടെ ദൃശ്യങ്ങൾ പെൺകുട്ടി പകർത്തിയിരുന്നു. രാജധാനി എക്സ്‌പ്രസിൽ എറണാകുളത്തിനും ആലപ്പുഴയ്ക്കും ഇടയിൽ വച്ചാണ് സംഭവം.
ജമ്മു കശ്മീരിൽ സൈനികനായ ഇയാൾ അവധിക്ക് നാട്ടിലേക്ക് വരികയായിരുന്നു. താൻ വിഷാദരോഗത്തിന് അടിമയാണെന്നും, മരുന്ന് കഴിക്കുകയാണെന്നും പെൺകുട്ടി ഇയാളോട് പറഞ്ഞതായും റിപ്പോർട്ട് ഉണ്ട്. വിഷാദങ്ങൾ എല്ലാം മറക്കാമെന്ന് പറഞ്ഞ് പ്രതീഷ് തനിക്ക് ട്രയിനിൽ വച്ച് നൽകിയത് ആർമിയിൽ നിന്നും കൊണ്ടുവന്ന മദ്യമാണെന്നും യുവതി ഭർത്താവിനോട് പറഞ്ഞതായാണ് വിവരം. കഴിഞ്ഞ ദിവസം രാത്രി തന്നെ കടപ്രയിലെ വീട്ടിലെത്തിയ പൊലീസ് പ്രതീഷ് കുമാറിനെ അറസ്റ്റു ചെയ്തു.
Post Your Comments