തിരുവനന്തപുരം: മൂന്ന് വർഷം കൊണ്ട് അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജനകീയ പ്രതിരോധ ജാഥയുടെ സമാപന സമ്മേളത്തിൽ സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ. കേരളം ദത്ത് എടുക്കുന്നത് അംബാനിയെയോ അദാനിയേയൊ അല്ല ദരിദ്ര കുടുംബങ്ങളെ ആണ്. കെ റെയിലിനെ സംഘം ചേർന്നു തകർക്കാൻ ശ്രമിച്ചു. ജാഥയ്ക്ക് എതിരായ വിമർശനങ്ങൾ മൈൻഡ് ചെയ്തിട്ടില്ല. ജനങ്ങൾക്ക് ഒപ്പം നിന്ന് മുന്നോട്ടു പോയി. ജനങ്ങളും മൈൻഡ് ചെയ്തിട്ടില്ല, അല്ലെങ്കിൽ അവർ വരുമോ എന്നും എം വി ഗോവിന്ദൻ ചോദിച്ചു.
read also: നിയമസഭ കോപ്രായത്തിനുള്ള വേദിയാക്കരുത്: നിയമസഭയുടെ അന്തസ് കാക്കാൻ സതീശൻ തയ്യാറാകണമെന്ന് ഇപി ജയരാജൻ
പിണറായിയെ പ്രതിപക്ഷം വ്യക്തിപരമായി ആക്രമിക്കുന്നുവെന്നും ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാൻ ഗവർണർ ശ്രമിക്കുന്നത് ആർഎസ്എസ് അജണ്ട വച്ചാണെന്നും ഗോവിന്ദൻ വിമർശിച്ചു. മൂന്നാം തവണയും പിണറായി സർക്കാർ അധികാരത്തിൽ വരാതിരിക്കാനാണ് വികസന പ്രവർത്തനങ്ങളെയെല്ലാം യുഡിഎഫ് തടയുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ പുരുഷ സമത്വം കേരളത്തിൽ ഉണ്ടാകും. അതിന്റെ ഭാഗമാണ് വീട്ടമ്മമാർക്കുള്ള പെൻഷൻ. പെൻഷന്റെ പണമല്ല പ്രശ്നം, അംഗീകാരം ആണ്. വൈകാതെ അത് കേരളത്തിൽ നടപ്പാക്കും. സാമ്പത്തിക പ്രതിസന്ധി കാരണമാണ് ഇപ്പോൾ നടപ്പാവാത്തതെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments