ThiruvananthapuramKeralaNattuvarthaLatest NewsNews

നിയമസഭ കോപ്രായത്തിനുള്ള വേദിയാക്കരുത്: നിയമസഭയുടെ അന്തസ് കാക്കാൻ സതീശൻ തയ്യാറാകണമെന്ന് ഇപി ജയരാജൻ

തിരുവനന്തപുരം: പ്രതിപക്ഷ എംഎൽഎമാർ നിയമസഭാ സമുച്ചയത്തിലെ സ്പീക്കറുടെ ഓഫീസ് ഉപരോധിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ രംഗത്ത്. നിയമസഭ കോപ്രായങ്ങളുടെ വേദിയാക്കരുതെന്ന് ജയരാജൻ പറഞ്ഞു.

പ്രതിപക്ഷം അഭ്യൂഹങ്ങളും ആരോപണങ്ങളുമാണ് അടിയന്തര പ്രമേയമായി കൊണ്ടുവരുന്നതെന്നും അടിയന്തര പ്രമേയം അംഗീകരിക്കണോ എന്ന് തീരുമാനിക്കേണ്ടത് സിപീക്കറാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ നിയമസഭയിൽ അനാവശ്യ വിവാദങ്ങളുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ഇ പി ജയരാജൻ ആരോപിച്ചു.

വേനൽക്കാലം: കുഞ്ഞുങ്ങളുടെ ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യമന്ത്രി

‘പ്രാധാന്യമില്ലാത്ത വിഷയങ്ങൾ അടിയന്തര പ്രമേയത്തിനായി കൊണ്ടു വരുന്നു. വ്യക്തിപരമായ ആരോപണങ്ങൾ അടിയന്തര പ്രമേയത്തിനായി ഉന്നയിക്കാൻ പാടില്ലെന്നാണ് നിയമം. എന്നാൽ, അതെല്ലാം ലംഘിക്കപ്പെടുന്നു. കൂടാതെ, സഭയിൽ ബാനർ, മുദ്രാവാക്യം വിളി എന്നിവ പാടില്ല. ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്നതിന് വിലക്കുണ്ട്. എന്നാൽ ഇതൊന്നും തനിക്ക് ബാധകമല്ലെന്നാണ് പ്രതിപക്ഷ നേതാവിന്റെ നിലപാട്. നിയമസഭയുടെ അന്തസ് കാക്കാൻ സതീശൻ തയ്യാറാകണം,’ ഇപി ജയരാജൻ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button