റിയാദ്: പ്രവാസി യുവാവിനെ റിയാദിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. എറണാകുളം കോതമംഗലം സ്വദേശി കരമൊലാല്‍ വീട്ടില്‍ അബ്ദുല്ല സലീമിനെ (22) ദമ്മാമിന് സമീപം ഖത്വീഫിലെ താമസ സ്ഥലത്തെ ബാത്ത്റൂമിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. നാട്ടിലേക്ക് തിരിക്കാൻ തിരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ദാരുണസംഭവം. മൂന്ന് മാസം മുമ്പാണ് പുതിയ വിസയില്‍ ഖത്വീഫിൽ എത്തിയത്.
ജോലിക്കു പോകാന്‍ വിമുഖത കാണിച്ചിരുന്ന യുവാവ് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. വെള്ളിയാഴ്ച വൈകിട്ട് നാട്ടിലേക്ക് മടങ്ങുന്നതിനു വേണ്ടി ഇയാൾ ടിക്കറ്റ് എടുത്തിരുന്നു. എയർപോർട്ടിലേക്ക് പോകാൻ ബാഗ് എല്ലാം റെഡിയാക്കി വെച്ചതുമാണ്. മണിക്കൂറുകൾ ബാക്കി നിൽക്കെ യുവാവ് ബാത്ത്റൂമില്‍ കയറി വാതിലടച്ചു. എത്ര വിളിച്ചിട്ടും തുറക്കാതായതോടെ സുഹൃത്തുക്കൾ വിവരം പോലീസിനെ അറിയിച്ചു.
തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും എത്തി വാതില്‍ പൊളിച്ചപ്പോഴാണ് കൈയിലെ ഞെരമ്പു മുറിച്ചു രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്.
പിതാവ് – സലിം അലിയാര്‍. മാതാവ് – ആമിന. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.
Post Your Comments