ആൻറി ഓക്സിഡൻറുകൾ കൂടുതലുള്ള ഭക്ഷണക്രമം ആയുസ്സ് വർദ്ധിപ്പിക്കുകയും പ്രായമാകൽ പ്രക്രിയ കുറയ്ക്കുകയും ചെയ്യും. മുട്ട, പച്ചക്കറികൾ, പരിപ്പ്, പഴങ്ങൾ, ധാന്യങ്ങൾ, ഗോതമ്പ്, ബ്രൗൺ റൈസ് തുടങ്ങിയ ഭക്ഷണങ്ങളും ചില മസാലകളും കഴിക്കുന്നത് മനസ്സിനും ശരീരത്തിനും ഗുണം ചെയ്യും.
പോഷകാഹാര വിദഗ്ധനായ ലോവ്‌നീത് ബത്ര തന്റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ, ആന്റിഓക്‌സിഡന്റുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, സുപ്രധാന വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണം എങ്ങനെ ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുമെന്ന് ചർച്ച ചെയ്യുന്നു. നിങ്ങളുടെ ശരീരത്തിന് ഇന്ധനം നൽകാനും പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കാനും ഈ പറയുന്ന ഇനങ്ങൾ ഉൾപ്പെടുത്തുക.
കുർക്കുമിൻ: മഞ്ഞളിലെ ഈ ഘടകം അതിന്റെ ആന്റിഓക്‌സിഡന്റ് പ്രവർത്തനങ്ങൾ കാരണം ശക്തമായ സെല്ലുലാർ സംരക്ഷണ ഗുണങ്ങൾ ഉള്ളതായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.
ഗ്രീൻ ടീ: ഗ്രീൻ ടീയിൽ എപ്പിഗല്ലോകാറ്റെച്ചിൻ ഗാലേറ്റ് (ഇജിസിജി) എന്ന അറിയപ്പെടുന്ന പോളിഫെനോൾ ഘടകം അടങ്ങിയിട്ടുണ്ട്. ഈ പദാർത്ഥം ആയുസ്സ് വർദ്ധിപ്പിക്കുകയും വാർദ്ധക്യ സംബന്ധമായ അസുഖങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
റെസ്‌വെറാട്രോൾ: പോളിഫെനോൾ ആന്റിഓക്‌സിഡന്റായ റെസ്‌വെറാട്രോൾ, സിർടുയിൻ എന്നറിയപ്പെടുന്ന ചില എൻസൈമുകളെ ഉത്തേജിപ്പിച്ച് ആയുസ്സ് വർദ്ധിപ്പിക്കുന്നു. നിലക്കടല, പിസ്ത, മുന്തിരി, റെഡ് വൈൻ, ബ്ലൂബെറി, ക്രാൻബെറി, കൊക്കോ, ഡാർക്ക് ചോക്ലേറ്റ് എന്നിവയിലെല്ലാം റെസ്‌വെറാട്രോൾ അടങ്ങിയിട്ടുണ്ട്.
പുകവലിക്കിടെ തീ മുണ്ടിലേയ്ക്ക് വീണ് കത്തി; പൊള്ളലേറ്റ ഗൃഹനാഥൻ മരിച്ചു
ലൈക്കോപീൻ: ഇത് മനുഷ്യ രക്തത്തിന്റെയും ടിഷ്യുവിന്റെയും ഒരു സുപ്രധാന ഘടകമാണ്, ഇത് സൂര്യാഘാതത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കും. തണ്ണിമത്തൻ, പിങ്ക് ഗ്രേപ്ഫ്രൂട്ട്, ഫ്രഷ് തക്കാളി എന്നിവയിലും ലൈക്കോപീൻ അടങ്ങിയിട്ടുണ്ടെങ്കിലും സംസ്കരിച്ച തക്കാളിയിലാണ് ലൈക്കോപീൻ കൂടുതലായി കാണപ്പെടുന്നത്.
Post Your Comments