തിരുവനന്തപുരം: സര്‍ക്കാര്‍ ഉത്തരവില്‍ കുടിവെള്ളക്ഷാമം എന്നതിന് പകരം കുടിവെള്ളകാമം എന്ന് തെറ്റായി അച്ചടിച്ച് വന്നത് വ്യാപകമായ വിമര്‍ശനമുയര്‍ത്തുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് പുറത്തിറക്കിയ 564/2023 എന്ന ഉത്തരവിലാണ് കുടിവെളളകാമം എന്ന് അച്ചടിച്ചിരിക്കുന്നത്. ഉത്തരവ് തുടങ്ങുന്ന വരിയില്‍ തന്നെയാണ് കുടിവെള്ളക്ഷാമത്തിന് പകരം കുടിവെള്ളകാമം എന്ന് ടൈപ്പ് ചെയ്തിരിക്കുന്നത്.
സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് മുതല്‍ വകുപ്പ് സെക്രട്ടറി വരെ കണ്ടാല്‍ മാത്രമേ ഒരു സര്‍ക്കാര്‍ ഉത്തരവ് പുറത്ത് വരികയുള്ളു. ഇത്തരത്തില്‍ നിരവധി ഉദ്യേഗസ്ഥരുടെ കൈകളിലൂടെ പോയിട്ടും ആരും ഈ തെറ്റ് കണ്ടുപിടിച്ചില്ലെന്നതാണ് ശ്രദ്ധേയം.
‘കുടിവെള്ളക്ഷാമം’ എന്നതിന് പകരം ‘കുടിവെള്ളകാമം’ രൂക്ഷമായ പ്രദേശങ്ങളില്‍ അത് കുടിവെള്ളവിതരണം- കുടിവെള്ളക്ഷാമം പരഹരിക്കുന്നതിനായി തനത് പ്‌ളാന്‍ഫണ്ടില്‍ നിന്നും തുക വിനിയോഗിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി’- എന്നാണ് ഉത്തരവിലുള്ളത്. സംഭവത്തിൽ ശ്രീജിത്ത് പണിക്കർ ഉൾപ്പെടെ പലരും പരിഹാസവുമായി രംഗത്തെത്തിയിരുന്നു.
Post Your Comments