
വയനാട്: കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ കയ്യേറ്റം ചെയ്തെന്ന് പരാതി. ആശുപത്രിയിലെ ജീവനക്കാരിയുടെ ഭർത്താവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ദാഹർ മുഹമ്മദിനെ ആക്രമിച്ചെന്നാണ് പരാതി.
നൂൽപുഴയിൽ ആണ് സംഭവം. ജോലിയിൽ വീഴ്ച വരുത്തിയത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്ന് ഡോ ദാഹർ മുഹമ്മദ് പറഞ്ഞു. തുടർന്ന്, ദേഹാസ്വാസ്ഥ്യം ഉണ്ടായ ഡോക്ടർ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
Read Also : മരുന്നുകളോട് പ്രതികരിക്കുന്നു, ഇന്നസെന്റിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി: വെന്റിലേറ്ററിൽ ചികിത്സ തുടരുന്നു
അതേസമയം, ഡോക്ടറുടെ ആരോപണം അടിസ്ഥാന രഹിതമാണന്ന് വ്യക്തമാക്കി ആരോപണ വിധേയൻ രംഗത്തെത്തി. ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ട് കടുത്ത മാനസിക പ്രയാസമുണ്ടാക്കുന്ന തരത്തിൽ ഡോക്ടർ പെരുമാറുന്നുവെന്നും അതിനാൽ ജോലി രാജിവെക്കുന്നെന്ന് പറയാനായാണ് പോയതെന്നുമാണ് ഇവർ പറയുന്നത്. ഡോക്ടറാണ് തങ്ങളോട് മോശമായി പെരുമാറിയതെന്നും ആരോപണ വിധേയായ ജീവനക്കാരിയുടെ ഭർത്താവ് പറഞ്ഞു.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments