കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന നടൻ ഇന്നസെൻറിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. വെൻറിലേറ്റർ സഹായത്തിലാണ് നിലവിൽ അദ്ദേഹം കഴിയുന്നത്. കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ തുടരുന്നത്.
കഴിഞ്ഞ ദിവസത്തേക്കാളും ശരീരം മരുന്നുകളോട് മെച്ചപ്പെട്ട രീതിയിൽ പ്രതികരിക്കുന്നതായി ഇന്നസെന്റുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് മാർച്ച് ആദ്യ ആഴ്ചയാണ് അദ്ദേഹത്തെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
Post Your Comments