CinemaMollywoodLatest NewsKeralaNewsEntertainment

ഈ സമയത്ത് ഇങ്ങനെ ഒരു കാര്യം പറയുന്നത് വിഷമം സഹിക്കാൻ പറ്റാഞ്ഞിട്ടാണ്: എലിസബത്തിന്റെ വാക്കുകൾ വൈറലാകുന്നു

നടൻ ബാല കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബാല ആശുപത്രിയിലായിരുന്ന സമയത്ത് തനിക്ക് വന്നുകൊണ്ടിരിക്കുന്ന മോശം മെസ്സേജുകളെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ബാലയുടെ ഭാര്യ എലിസബത്ത്. ഈ ഒരു സമയത്ത് ഇത്തരം കാര്യങ്ങൾ പറയുന്നത് തനിക്ക് വിഷമം സഹിക്കാൻ പറ്റാത്തത് കൊണ്ടാണെന്നും എലിസബത്ത് പറയുന്നു. ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു എലിസബത്തിന്റെ പ്രതികരണം.

എലിസബത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

ഈ സമയത്ത് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത് വിഷമം സഹിക്കാൻ പറ്റാഞ്ഞിട്ടാണ്. ഒരു സ്ത്രീയുടെ ഭർത്താവിന് എന്തെങ്കിലും പറ്റിയാൽ ഇങ്ങനെയാണോ ആളുകൾ പെരുമാറുക.ഈ ss ഇടാൻ കാരണം ഇയാളുടെ ട്രോൾ ഗ്രൂപ്പിൽ പണ്ട് ഞാൻ ഒരു 5 days ഗ്രൂപ്പ്‌ അഡ്മിൻ ആയി ഉണ്ടായിരുന്നു. എനിക്ക് ട്രോൾ ഗ്രൂപ്പ്‌ എന്നു പറഞ്ഞാൽ ട്രോൾ റിപ്പബ്ലിക് ഇടാൻ ആണ് ഇഷ്ടം പക്ഷെ ഒന്നു അഡ്മിൻ ആയി നിക് ഇഷ്ടപ്പെടില്ലെകിൽ വേണ്ട എന്നൊക്കെ പറഞ്ഞു ആ ഗ്രൂപ്പിൽ കയറിയതാണ്. അവരുടെ അഡ്മിൻസ് ഗ്രൂപ്പിൽ ഞാൻ ഉണ്ടാർന്നു അതിൽ ഉള്ള ഒരു ഫേക്ക് ഐഡി എനിക്ക് മോശമായി msg ചെയ്തിരുന്നു അന്നു personal ആയി. ഞാൻ അതിന്റെ ss എടുത്തു ഈ പറയുന്ന ആൾക്ക് അയച്ചു ആരാണ് ഇതു ഈ ഫേക്ക് ഐഡി എന്നു ചോദിച്ചിരുന്നു. അപ്പോൾ puliku അറിയില്ല എന്നും അതിൽ എന്താണ് ഇത്ര തെറ്റു എന്നും ചോദിച്ചു.ഞാൻ അപ്പോൾ തന്നെ ആ ഗ്രൂപ്പിൽ നിന്നും ഇവരുടെ അഡ്മിൻസ് ഗ്രൂപ്പിൽ നിന്നും exit അടിച്ചു. വീണ്ടും ഇതു പോലെ ഇടക്കെ callum ചെയ്യാനും അത് പോലെ insta msg ചെയ്യാനും ശ്രേമിക്കുന്നു. Reply ഇല്ല എന്നു കണ്ടപ്പോൾ എന്റെ jada കാരണം ആണ് ഞാൻ ഇപ്പോൾ കടന്നു പോകുന്ന situation അനുഭവിക്കുനെ എന്ന്. എന്റെ ഭർത്താവിന് ഒന്നും സംഭവിക്കില്ല എന്ന് എനിക്ക് ഉറപ്പാണ്, എന്തെകിലും ഉണ്ടാവാൻ ആഗ്രഹിക്കുന്ന കുറെ ആളുകൾ ഉണ്ട് എന്ന് അറിയാം. നിങ്ങളെയൊന്നും ബ്ലോക്ക് ചെയ്തിട്ട് ഒരു കാര്യമില്ല എന്ന് അറിയാം already 100 ഫേക്ക് ഐഡി undalo.അതുപോലെ ഒരാൾ വയ്യാതെ ഇരിക്കുന്ന ഒരു സമയത്ത് അയാളുടെ ഭാര്യയോട് ഐ ലവ് യു പറയുന്നത് എന്ത് kanditane എന്ന് മനസിലാവുന്നില്ല. എന്താ ബുക്ക്‌ ചെയ്യാണോ. ഈ 4 ദിവസത്തിൽ 2 പേരാണ് ഇതു പോലെ paragthu. ഒരാൾ ഒരാളോട് ഇഷ്ടം ആണ് എന്ന് പറയുന്നതിൽ തെറ്റു ഒന്നുല പക്ഷെ ഇങ്ങനെ ഓക്കേ അവസ്ഥയിൽ ഇരിക്കുമ്പോൾ എങ്ങനെ പറയാൻ തോന്നുന്നു.ഏതെങ്കിലും പെണ്ണ് ഒറ്റയ്ക്കു ആയാൽ പിന്നെ easy ആണ് അല്ലെ കാര്യങ്ങൾ.ദയവു ചെയ്ത് ഈ പെണ്ണ് എന്ന് പറഞ്ഞാൽ ഉപയോഗിക്കാൻ ഉള്ള വസ്തു മാത്രമായി കാണുന്നത് ഒന്ന് മാറ്റി അവർക്കും ഈ മനസും വിഷമം ഒകെ ഉണ്ട് എന്ന് കാണുന്നത് നല്ലതായിരിക്കും. പിന്നെ ബാല ചേട്ടൻ ഓക്കേ ആണ്. എല്ലാരുടെയും prayers നന്ദി.

shortlink

Related Articles

Post Your Comments

Related Articles


Back to top button