Latest NewsNewsLife Style

അറിയാം പാവയ്ക്കയുടെ ആരോ​ഗ്യ​ഗുണങ്ങൾ

പാവയ്ക്ക പലർക്കും അത്ര ഇഷ്ടമല്ലാത്ത ഒരു പച്ചക്കറിയാണ്. കാരണം കയ്പാണ്. എന്നാൽ കയ്പാണെങ്കിലും ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ പവയ്ക്കുണ്ടെന്ന കാര്യം പലരും അറിയാതെ പോകുന്നു. ഇരുമ്പ് ധാരാളം അടങ്ങിയ പാവയ്ക്കയിൽ പൊട്ടാസ്യം, വിറ്റാമിൻ സി, മഗ്നീഷ്യം, ഫോളേറ്റ് സിങ്ക്, ഫോസ്ഫറസ്, മാംഗനീസ്, ഭക്ഷ്യനാരുകൾ, കാത്സ്യം എന്നിവയും അടങ്ങിയിട്ടുണ്ട്.

ശരീരത്തിൻറെ പ്രതിരോധശേഷി കൂട്ടുന്നതിനും കണ്ണിൻറെയും കരളിൻറെയും ആരോഗ്യത്തിനും പാവയ്ക്ക മികച്ചൊരു പച്ചക്കറിയാണ്. ‌യുഎസ്ഡിഎ പ്രകാരം, 100 ഗ്രാം കയ്പക്കയിൽ 13 മില്ലിഗ്രാം സോഡിയം, 602 ഗ്രാം പൊട്ടാസ്യം, 7 ഗ്രാം കാർബോഹൈഡ്രേറ്റ്, 3.6 ഗ്രാം പ്രോട്ടീൻ എന്നിവയോടൊപ്പം ഏകദേശം 34 കലോറിയും ഉണ്ട്.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകമെമ്പാടുമുള്ള 382 ദശലക്ഷത്തിലധികം ആളുകൾ പ്രമേഹബാധിതരാണ്. പ്രമേഹത്തെ സ്വാഭാവികമായി നിയന്ത്രിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള പോളിപെപ്റ്റൈഡ്-പി അല്ലെങ്കിൽ പി-ഇൻസുലിൻ എന്ന ഇൻസുലിൻ പോലുള്ള സംയുക്തം പാവയ്ക്കയിൽ അടങ്ങിയിട്ടുണ്ട്.

ഒരു അളവില്‍ പാവയ്ക്ക പതിവായി കഴിക്കുന്നത് ടൈപ്പ് -2 പ്രമേഹമുള്ള രോഗികളിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഗണ്യമായി കുറയ്ക്കും.

പാവയ്ക്കയിലെ ഈ സസ്യാധിഷ്ഠിത ഇൻസുലിൻ ടൈപ്പ്-1 പ്രമേഹരോഗികളെയും സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പാവയ്ക്ക കഴിക്കുന്നത് ഗ്ലൂക്കോസിന്റെ ആഗിരണത്തെ വർദ്ധിപ്പിക്കുകയും ഗ്ലൈസെമിക് നിയന്ത്രണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

 

ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും പാവയ്ക്ക സഹായിക്കുന്നു. അതുവഴി, ഇത് ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയുടെ സാധ്യത ഗണ്യമായി കുറയ്ക്കുന്നു. ഇരുമ്പും ഫോളിക് ആസിഡും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ഹൃദയത്തെ ആരോഗ്യകരമാക്കുകയും ചെയ്യുന്നു.

 

തിളങ്ങുന്ന ചർമ്മത്തിനും തിളക്കമുള്ള മുടിയ്ക്കും പാവയ്ക്ക മികച്ചതാണ്. പാവയ്ക്ക ജ്യൂസിൽ വിറ്റാമിൻ എ, സി എന്നിവയ്‌ക്കൊപ്പം ശക്തമായ ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ടെന്നും ഇത് ചർമ്മത്തിന്റെ അകാല വാർദ്ധക്യം തടയുകയും ചുളിവുകൾ കുറയ്ക്കുകയും ചെയ്യുന്നതായി വിവിധ പഠനങ്ങൾ‌ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, മുഖക്കുരു കുറയ്ക്കുകയും എക്സിമ, സോറിയാസിസ് എന്നിവയുടെ ചികിത്സയിൽ സഹായിക്കുകയും ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

 

വിറ്റാമിൻ എ, വിറ്റാമിൻ സി, ബയോട്ടിൻ, സിങ്ക് എന്നീ പോഷകങ്ങൾ ‌മുടിയ്ക്ക് തിളക്കം നൽകുന്നു. പാവയ്ക്ക നീ

ര് പതിവായി തലയോട്ടിയിൽ പുരട്ടുന്നത് മുടികൊഴിച്ചിലും മുടി നരയും കുറയ്ക്കാനും മുടിയുടെ അറ്റം പൊട്ടുന്നത് തടയാനും സഹായിക്കും. താരൻ അകറ്റുന്നതിന് രണ്ട് ടീസ്പൂൺ പാവയ്ക്ക നീര്, ജീരകം പേസ്റ്റ്, ഒരു ടേബിൾ സ്പൂൺ നാരങ്ങ നീര് എന്നിവ ഉപയോഗിച്ച് ഹെയർ മാസ്ക് ഉണ്ടാക്കാം. 30 മിനിറ്റ് നേരം ഈ പാക്ക് മുടിയിൽ ഇടുക. നന്നായി ഉണങ്ങിയ ശേഷം ഷാംപൂ ഉപയോ​ഗിച്ച് തലയിൽ നന്നായി കഴുകുക.

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. പാവയ്ക്കയിൽ കലോറിയും കൊഴുപ്പും കാർബോഹൈഡ്രേറ്റും കുറവാണ്. ഇത് വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button