അടിമാലി: വാക്തർക്കത്തിനിടെ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് റോഡുവിളയിൽ മുരളീധരനെ (67) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. അടിമാലി അപ്സരക്കുന്ന് മുത്താരംകുന്ന് രാധ മുരളിക്കാണ് (51) ഭർത്താവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.
ബുധനാഴ്ച വൈകീട്ട് ആറോടെ ആയിരുന്നു സംഭവം. സംഭവശേഷം കടന്നുകളഞ്ഞ പ്രതിയെ പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു. അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം രാധയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Read Also : അഗ്നിവീരന്മാർക്ക് ജോലികളിൽ പ്രായപരിധിയിൽ ഉൾപ്പെടെ 10 ശതമാനം സംവരണം പ്രഖ്യാപിച്ച് സിഐഎസ്എഫ്
അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments