ഡൽഹി: രാജ്യത്തെ ഏഴു സംസ്ഥാനങ്ങളിൽ പിഎം മിത്ര മെഗാ ടെക്സ്റ്റയിൽ പാർക്കുകൾ തുടങ്ങുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി മിത്ര മെഗാ ടെക്‌സ്‌റ്റൈൽ പാർക്കുകൾ ടെക്‌സ്‌റ്റൈൽ മേഖലയ്ക്ക് അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ പ്രദാനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ടെക്സ്റ്റയിൽ പാർക്കുകൾ കോടികളുടെ നിക്ഷേപം ആകർഷിക്കുകയും ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. തമിഴ്നാട്, തെലങ്കാന, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ടെക്സ്റ്റയിൽ പാർക്കുകൾ തുടങ്ങുന്നത്. മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ് എന്നിവയുടെ മികച്ച ഉദാഹരണമായിരിക്കും ഇതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Post Your Comments