ലാൽബാഗ്: 53കാരിയുടെ മൃതദേഹം അഴുകിയ നിലയിൽ പ്ലാസ്റ്റിക് ബാഗിനുളിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. മധ്യവയസ്കയെ കൊലപ്പെടുത്തിയത് മകളാണെന്ന് പോലീസ് കണ്ടെത്തി. മുംബൈ ലാൽബാഗിലാണ് സംഭവം. മാർച്ച് 14 ന്, നഗരത്തിലെ ലാൽബാഗ് ഏരിയയിലെ വീട്ടിൽലെ അലമാരയിലും സ്റ്റീൽ വാട്ടർ കണ്ടെയ്‌നറുകളിലും നിറച്ച പ്ലാസ്റ്റിക് ബാഗുകളിൽ റീനയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് മകൾ റിംപിൾ ജെയിനിനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്.
അമ്മയെ താൻ കൊലപ്പെടുത്തിയതാണെന്ന് പെൺകുട്ടി പോലീസിൽ മൊഴി നൽകി. ഡിസംബർ മുതൽ പലതവണ വീണയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതായി വീണയുടെ സഹോദരൻ സുരേഷ് കുമാർ പൗർവാൾ (60) പോലീസിനോട് പറഞ്ഞിരുന്നു. ഇയാളാണ് പരാതി നൽകിയത്. താൻ റിംപിളിനെ വിളിക്കുമ്പോഴോ സന്ദേശമയയ്‌ക്കുമ്പോഴോ വീണയ്ക്ക് സുഖമാണെന്ന് മകൾ പറഞ്ഞതായും ഇയാൾ പോലീസിനോട് വ്യക്തമാക്കി. റിംപിൾ ആണ് വീണയുടെ ഫോണിൽ നിന്ന് തനിക്ക് സന്ദേശം അയച്ചതെന്ന സംശയം ഉയർന്നതിനെ തുടർന്നാണ് ഇയാൾ പരാതി നൽകിയത്.
മധ്യവയസ്കയുടെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കൃത്യമായി അന്വേഷിച്ചു. അന്വേഷണത്തിൽ വീട്ടമ്മയുടെ ശരീരത്തിന്റെ കൂടുതൽ ഭാഗങ്ങൾ സ്റ്റീൽ പാത്രങ്ങളിൽ നിറച്ച നിലയിൽ ഇവരുടെ വീട്ടിൽ നിന്നും കണ്ടെത്തി. കുറ്റകൃത്യം നടന്ന ദിവസം മുതൽ റിംപിൾ വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്.
Post Your Comments