IdukkiLatest NewsKeralaNattuvarthaNews

പൊന്തക്കാട്ടിൽ നിന്ന് കാട്ടുപോത്ത് കുതിച്ചെത്തി ആക്രമിച്ചു : തോട്ടം തൊഴിലാളിക്ക് ഗുരുതര പരിക്ക്

മൂന്നാര്‍ നല്ലതണ്ണി വെസ്റ്റ് ഡിവിഷനില്‍ താമസിക്കുന്ന മോഹനാണ് പരിക്കേറ്റത്

മൂന്നാര്‍: മൂന്നാറില്‍ കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ തോട്ടംതൊഴിലാളിക്ക് ഗുരുതര പരിക്ക്. മൂന്നാര്‍ നല്ലതണ്ണി വെസ്റ്റ് ഡിവിഷനില്‍ താമസിക്കുന്ന മോഹനാണ് പരിക്കേറ്റത്.

ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. എസ്റ്റേറ്റില്‍ വെള്ളമെത്തിക്കാന്‍ പൈപ്പ് തുറന്നുവിടുന്നതിന് പോയ തോട്ടംതൊഴിലാളിയെ ആണ് കാട്ടുപോത്ത് ആക്രമിച്ചത്. പൈപ്പിന് സമീപത്തെ പൊന്തക്കാട്ടില്‍ നിന്നും അടുത്തെത്തിയ കാട്ടുപോത്ത് ഇയാളെ കൊമ്പില്‍ തൂക്കിയെടുത്ത് എറിയുകയായിരുന്നു.

Read Also : ചില്ലറ വിൽപ്പനയ്ക്ക് കാറില്‍ കഞ്ചാവ് കടത്താൻ ശ്രമം : രണ്ട് പേർ എക്സൈസ് പിടിയിൽ

പൊന്തക്കാട്ടിലെ അനക്കം കണ്ട് ഞെട്ടി മാറുന്നതിന് മുന്നെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നുവെന്ന് മോഹനന്‍ പറഞ്ഞു. പ്രദേശത്ത് സ്ഥിരമായി കാട്ടുപ്പോത്തിന്റെ സാനിധ്യം ഉള്ളതാണ്. അതുകൊണ്ടുതന്നെ സൂക്ഷിച്ചാണ് പോയത്. എന്നാല്‍ മിന്നല്‍ വേഗത്തില്‍ കാട്ടുപ്പോത്ത് എത്തുകയായിരുന്നുവെന്ന് മോഹനന്‍ പറഞ്ഞു. ഇയാൾ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ മോഹനന്‍റെ നെറ്റിയിലും പുറത്തും വയറ്റിലും പരിക്കുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button