KannurNattuvarthaKeralaNews

ഗൂഡാലോചന, വ്യാജരേഖ ചമയ്ക്കൽ: സ്വപ്‌നക്കും വിജേഷ് പിള്ളക്കുമെതിരെ പരാതി നല്‍കി ഏരിയാ സെക്രട്ടറി, കേസെടുത്ത് പോലീസ്

കണ്ണൂർ: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിനും വിജേഷ് പിള്ളക്കുമെതിരെ പോലീസ് കേസെടുത്തു. സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ സന്തോഷിന്റെ പരാതിയിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

ഗൂഡാലോചന, വ്യാജരേഖ ചമയ്ക്കല്‍, ലഹള ഉണ്ടാക്കാന്‍ ശ്രമിക്കല്‍ എന്നിവ ചേര്‍ത്താണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും എതിരെയുള്ള അപവാദ പ്രചരണങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് സിപിഎം കേസ് കൊടുത്തത്.

സഹോദരനുമായി ശാരീരിക ബന്ധം പുലർത്താൻ വിസമ്മതിച്ച 18കാരിയെ ക്രൂരമായി മർദ്ദിച്ച് ഭർത്താവ്: പരാതി

സ്വപ്ന സുരേഷും വിജേഷ് പിള്ളയും ഗൂഢാലോചന നടത്തിയാണ് വീഡിയോ തയ്യാറാക്കിയതെന്ന് പരാതിയില്‍ ആരോപിക്കുന്നു. വീഡിയോയിലെ സംഭാഷണം പുറത്ത് വിടാതിരിക്കുന്നത് ദുരൂഹമാണെന്നും കെ സന്തോഷ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button