Latest NewsNews

ഭാര്യയുടെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയ ബന്ധുവിന്റെ മകളെ പീഡനത്തിനിരയാക്കി; 58-കാരന് 7 വർഷം കഠിതതടവും പിഴയും

തൃശൂർ: പീഡനകേസിൽ 58-കാരന് ഏഴ് വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. ഭാര്യയുടെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയ ബന്ധുവിന്റെ മകളെ പീഡനത്തിനിരയാക്കിയ കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. അഞ്ചേരി സ്വദേശി ക്രിസ്‌റ്റോം ബെഞ്ചമിനെയാണ് തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജി ശിക്ഷിച്ചത്.

2017 നവംബരിലാണ് കേസിനാസ്പദമായ സംഭവം. ചടങ്ങിൽ പങ്കെടുക്കാൻ വിദേശത്ത് നിന്ന് എത്തിയ പെൺകുട്ടിയുടെ മാതാപിതാക്കൾ കുട്ടിയെ വീട്ടിൽ നിർത്തി ഇയാളുടെ മകനോടൊപ്പം ഷോപ്പിംഗിന് പോയപ്പോഴായിരുന്നു സംഭവം. സംഭവത്തിന് പിന്നാലെ കുട്ടി ഭയന്നുപോയിരുന്നു. പിന്നീട് വിദേശത്ത് തിരിച്ചെത്തിയ ശേഷം സ്‌കൂളിൽ നടത്തിയ കൗൺസിലിംഗിന് പിന്നാലെയാണ് പീഡന വിവരം പുറം ലോകമറിയുന്നത്. തുടർന്ന് കുട്ടിയുടെ അമ്മ ഇ-മെയിലൂടെ ഒല്ലൂർ പോലീസിൽ വിവരം അറിയിച്ചു. ഇതോടെ പോലീസ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചു.

ബെഞ്ചമിൻ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇയാൽ ചെയ്ത സാഹചര്യം വളരെ വലുതാണെന്നും അപൂർവ്വമാണെന്നും പ്രതി യാതൊരു വിധ ദയയും അർഹിക്കുന്നില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടർ വ്യക്തമാക്കിയിരുന്നു. വിധി ദിവസം കോടതിയിൽ ഹാജരാകാൻ ഇയാൾ തയ്യാറായിരുന്നില്ല. ഇതിന് പിന്നെലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button