
തിരുവനന്തപുരം: വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറുകൾക്ക് അജ്ഞാതൻ തീയിട്ടു നശിപ്പിച്ചു. വെഞ്ഞാറമൂട് വലിയകട്ടയ്ക്കാൽ മുരുകവിലാസത്തിൽ മുരുകന്റെ രണ്ട് കാറുകളാണ് പുലർച്ചെ രണ്ട് മണിയോടെ അജ്ഞാതൻ തീയിട്ട് നശിപ്പിച്ചത്. കാറുകൾ ഭാഗികമായി കത്തി നശിച്ചു. സംഭവത്തിന് പിന്നാലെ, അക്രമി ഓടി രക്ഷപ്പെട്ടു.
കൈയ്യിൽ ഇന്ധന കുപ്പിയുമായി എത്തിയ ആൾ കാറുകളുടെ മുകളിലേക്ക് ഇന്ധനമൊഴിച്ച് തീയിട്ട ശേഷം ഓടി മറയുന്നത് സിസിടി വി ദൃശ്യങ്ങളിൽ വ്യക്തമാണ്. കാറുകൾ തീ കത്തുന്നതറിഞ്ഞ് പുറത്തിറങ്ങിയ വീട്ടുകാരും സമീപവാസികളും ചേർന്ന് തീ കെടുത്തിയതിനെത്തുടർന്ന് വൻ ദുരന്തം ഒഴിവായി. തുടർന്ന്, വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Post Your Comments