ലണ്ടന്‍: ബിബിസിയില്‍ വാര്‍ത്തകള്‍ തയ്യാറാക്കുന്നതിലും അവതരിപ്പിക്കുന്നതിലും ബ്രിട്ടീഷ് സര്‍ക്കാര്‍ തുടര്‍ച്ചയായി കൈകടത്തിയെന്ന് വെളിപ്പെടുത്തി ദി ഗാര്‍ഡിയന്‍ പത്രം.
Read Also: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഈ ഭക്ഷണങ്ങൾ കഴിക്കൂ
2020 മുതല്‍ 2022 വരെയുള്ള വിവിധ ഇ- -മെയില്‍ സന്ദേശങ്ങള്‍ തെളിവായി
പുറത്തുവിട്ടു. സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ ഭാഗമായി കോവിഡിന്റെ തുടക്കത്തില്‍ നിയന്ത്രണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ‘ലോക്ക്ഡൗണ്‍’ എന്ന വാക്ക് ഉപയോഗിക്കരുത് എന്നതടക്കമുള്ള നിര്‍ദ്ദേശം ബിബിസി ജീവനക്കാര്‍ക്ക് നല്‍കി. ലേബര്‍ പാര്‍ട്ടിയെ കടന്നാക്രമിക്കുന്ന വാര്‍ത്തകള്‍ നല്‍കാനും ബിബിസിക്ക് സമ്മര്‍ദ്ദമുണ്ടായി. രാഷ്ട്രീയ വിഷയങ്ങളില്‍ മൗനം പാലിച്ചതിന് ജീവനക്കാരെ അഭിനന്ദിക്കുന്ന സീനിയര്‍ എഡിറ്ററുടെ സന്ദേശവും ഗാര്‍ഡിയന്‍ പുറത്തുവിട്ടു.
Post Your Comments