സൈനിക ഹെലികോപ്റ്റർ തകർന്നുവീണുണ്ടായ അപകടം: രണ്ടു പൈലറ്റുമാരും മരിച്ചതായി സ്ഥിരീകരിച്ച് സൈന്യം

ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാരും മരണപ്പെട്ടതായി സ്ഥിരീകരിച്ച് സൈന്യം. കരസേനയുടെ ചീറ്റ ഹെലികോപ്റ്ററാണ് തകർന്നുവീണത്. അസമിലേക്കുള്ള യാത്രക്കിടെ ബോംഡിലയിലെ മണ്ടാല പർവത മേഖലയില് വച്ചാണ് അപകടം നടന്നത്.

Read Also: റിലയൻസ് ജിയോ: ഏറ്റവും പുതിയ പോസ്റ്റ് പെയ്ഡ് ഫാമിലി പ്ലാനുകൾ അവതരിപ്പിച്ചു, ഒറ്റ റീചാർജിൽ ഇനി നാല് കണക്ഷനുകൾ ലഭ്യം

പ്രദേശവാസികളാണ് അപകടം സംഭവിച്ചുവെന്ന വിവരം സൈന്യത്തെ അറിയിച്ചത്. ഉടൻ സൈന്യവും പൊലീസും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം ആരംഭിച്ചെങ്കിലും പൈലറ്റുമാരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അപകട കാരണം കണ്ടെത്താൻ അന്വേഷണം പ്രഖ്യാപിച്ചതായി സൈന്യം വ്യക്തമാക്കി.

Read Also: ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കാൻ മൂന്ന് മാസത്തേക്ക് ഫീസ് നൽകേണ്ട, പുതിയ അറിയിപ്പുമായി യുഐഡിഎഐ

Share
Leave a Comment