ആഗോള വിപണിയിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ ആഭ്യന്തര സൂചികകളും നിറം മങ്ങി. ഇന്ന് ആഭ്യന്തര സൂചികകളായ സെൻസെക്സും, നിഫ്റ്റിയും നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ബിഎസ്ഇ സെൻസെക്സ് 90 പോയിന്റ് ഇടിഞ്ഞ് 57,564- ലും, നിഫ്റ്റി 23 പോയിന്റ് ഇടിഞ്ഞ് 16,949- ലുമാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. തുടർച്ചയായ ആറാം ദിവസമാണ് വ്യാപാരം നഷ്ടത്തോടെ ആരംഭിക്കുന്നത്.
ബിപിസിഎൽ, ടൈറ്റാൻ, ബ്രിട്ടാനിയ, നെസ്‌ലെ, ഹിന്ദുസ്ഥാൻ യൂണിലിവർ, പവർ ഗ്രിഡ് കോർപ്പറേഷൻ, ഡിവീസ് ലാബ്, ബജാജ് ഓട്ടോ തുടങ്ങിയ കമ്പനികളുടെ ഓഹരികൾ മികച്ച നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. അതേസമയം, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ടാറ്റ സ്റ്റീല്‍, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഒഎന്‍ജിസി, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി ലൈഫ്, യുപിഎല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, കോള്‍ ഇന്ത്യ തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്.
Also Read: വണ്ണം കുറയ്ക്കാനായി ഉച്ചയ്ക്ക് ചോറിന് പകരം ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍…
Post Your Comments