KollamLatest NewsKeralaNattuvarthaNews

കാ​റി​ൽ ക​യ​റു​ന്ന​തി​നി​ടെ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു:ചി​കി​ത്സ​യി​ലാ​യി​രു​ന്നയാൾ മരിച്ചു

വ​ർ​ക്ക​ല ഞെ​ക്കാ​ട് റോ​യ​ൽ ഫാ​ർ​മ​സി ഉ​ട​മ ശ്രീ​ല​കം വീ​ട്ടി​ൽ പ്രേ​മാ​ന​ന്ദ് (57) ആ​ണ് മ​രി​ച്ച​ത്

പ​ര​വൂ​ർ: കാ​റി​ൽ ക​യ​റു​ന്ന​തി​നി​ടെ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ ബൈക്ക് ഇടിച്ച് തെറിപ്പിച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്നയാൾ മ​രി​ച്ചു. വ​ർ​ക്ക​ല ഞെ​ക്കാ​ട് റോ​യ​ൽ ഫാ​ർ​മ​സി ഉ​ട​മ ശ്രീ​ല​കം വീ​ട്ടി​ൽ പ്രേ​മാ​ന​ന്ദ് (57) ആ​ണ് മ​രി​ച്ച​ത്.

പു​ത്ത​ൻ​കു​ളം ബ്ലാ​ക്ക് മ​രം ജം​ഗ്ഷ​നി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാണ് അ​പ​ക​ടം നടന്നത്. പു​ത്ത​ൻ​കു​ളം പ്ലാ​വി​ള ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ പ​റ​മ്പി​ൽ നി​ന്നും സാ​ധ​നം വാ​ങ്ങി​യ ശേ​ഷം കാ​റി​ലേ​ക്ക് ക​യ​റു​ന്ന​തി​നി​ട​യി​ൽ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ ഇ​രു​ച​ക്ര വാ​ഹ​നം ഇ​ടി​യ്ക്കു​ക​യാ​യി​രു​ന്നു.​

Read Also : കെ​എ​സ്ആ​ർ​ടി​സി വി​ജി​ല​ൻ​സ് സം​ഘ​ത്തെ പി​ന്തു​ട​ർ​ന്ന് സമാന്തര സർവീസ് : യുവാവ് അറസ്റ്റിൽ

തു​ട​ർ​ന്ന്, പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും, കൊ​ട്ടി​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കേ മ​രി​ക്കു​ക​യാ​യി​രു​ന്നു.

സംഭവത്തിൽ പ​ര​വൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തു. മൃതദേഹം സംസ്കരിച്ചു. ഭാ​ര്യ: സ്മി​ത. മ​ക്ക​ൾ: ഹ​രി​പ്രി​യ​ൻ, ശ്രീ ​പ്രി​യ​ൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button