ന്യൂഡല്‍ഹി: സമാധാനത്തിനുള്ള നോബേല്‍ സമ്മാനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിനായുള്ള ഏറ്റവും വലിയ മത്സരാര്‍ത്ഥി ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയാണെന്നും, ലോകത്തിലെ സമാധാനത്തിന്റെ ഏറ്റവും വിശ്വസനീയമായ മുഖമാണ് അദ്ദേഹമെന്നും നൊബേല്‍ കമ്മിറ്റി ഉപനേതാവ് അസ്ലെ ടോജെ പറഞ്ഞു.
Read Also: 10 വർഷം മുമ്പ് ജാമ്യത്തിലിറങ്ങി ഒളിവിൽ പോയി : വിവാഹ തട്ടിപ്പുകാരൻ അറസ്റ്റിൽ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തെ പ്രശംസിക്കുകയും, അദ്ദേഹത്തിന്റെ നയങ്ങള്‍ കാരണം ഇന്ത്യ സമ്പന്നവും ശക്തവുമായ രാജ്യമായി മാറുകയാണെന്നും ടോജെ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയെ സമാധാന പൈതൃകം എന്നാണ് അസ്ലെ ടോജെ വിശേഷിപ്പിച്ചത്. ‘ഇന്ത്യ ഈ ലോകത്തിലെ പ്രാഥമിക സമ്പദ് വ്യവസ്ഥകളിലൊന്നായി മാറി. ഇന്ത്യയെ ഇപ്പോള്‍ കൂടുതല്‍ ഗൗരവത്തോടെയാണ് കാണുന്നത്. ഇന്ത്യ മറ്റ് രാജ്യങ്ങളോട് സംസാരിക്കുമ്പോള്‍, ഭീഷണികളില്ലാതെ കൂടുതല്‍ സൗഹാര്‍ദ്ദപരമായ ശബ്ദത്തോടെയാണ് സംസാരിക്കുന്നത്,’ ടോജെ പറഞ്ഞു.
കൂടാതെ, റഷ്യയ്ക്കും യുക്രെയ്നും ഇടയില്‍ സമാധാനം സ്ഥാപിക്കാനുള്ള മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ നടത്തിയ ശ്രമത്തെ അഭിനന്ദിച്ച അദ്ദേഹം, യുദ്ധങ്ങള്‍ അവസാനിപ്പിച്ച് ആ രാജ്യങ്ങളില്‍ സമാധാനം പുന:സ്ഥാപിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കഴിയുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.
പ്രധാനമന്ത്രി മോദിയുടെ ‘വലിയ ആരാധകന്’ എന്ന് സ്വയം വിശേഷിപ്പിച്ച ടോജെ, ലോകത്തിലെ എല്ലാ നേതാക്കളും സമാധാനത്തിനായി പ്രവര്‍ത്തിക്കണമെന്നും നരേന്ദ്ര മോദിയെപ്പോലെ ശക്തനായ ഒരു നേതാവിന് അതിനുള്ള കഴിവുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി മോദിയെപ്പോലുള്ള നേതാക്കളെയാണ് ലോകത്തിന് ആവശ്യമെന്ന് ടോജെ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയെയും അതിന്റെ സമ്പദ് വ്യവസ്ഥയെയും ഉന്നമിപ്പിക്കാന് മാത്രമല്ല, ലോകമെമ്പാടുമുള്ള കാര്യങ്ങളില്‍ സംഭാവന നല്‍കുകയും പങ്കെടുക്കുകയും ചെയ്യുന്ന നേതാവാണ് പ്രധാനമന്ത്രി മോദിയെന്നും ടോജെ ചൂണ്ടിക്കാണിച്ചു.
സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവിനെ തീരുമാനിക്കുന്ന നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റിയുടെ ഉപനേതാവാണ് അസ്ലെ.
Post Your Comments