
മലപ്പുറം; വേങ്ങര കിളിനക്കോട് ക്ഷേത്രോത്സവത്തില്‍ പങ്കെടുത്ത് പാണക്കാട് സാദിഖ് അലിശിഹാബ് തങ്ങള്‍. പത്ത് മാസം മുമ്പാണ് വര്‍ഷങ്ങള്‍ പഴക്കമുള്ള വേങ്ങര കിളിനക്കോട് ദേവീ ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ട ചടങ്ങ് നടത്തിയത്. ചടങ്ങിലും മുഖ്യാതിഥിയായി പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ പങ്കെടുത്തു. പുനഃ പ്രതിഷ്ഠക്ക് ശേഷമുള്ള ആദ്യ ക്ഷേത്രോത്സവത്തിനും ക്ഷേത്രം ഭാരവാഹികള്‍ തങ്ങളെ ക്ഷണിച്ചു. നാല് ദിവസങ്ങളിലായാണ് ക്ഷേത്രത്തില്‍ വിപുലമായ ഉത്സവം സംഘടിപ്പിക്കുന്നത്. രണ്ടാം ദിനമായ ഇന്നലെ ഉച്ചക്ക് ശേഷം ക്ഷേത്രത്തിലെത്തിയ സാദിഖ് അലി ശിഹാബ് തങ്ങള്‍ നാട്ടുകാരുമായി സ്നേഹം പങ്കിട്ടു.
Read Also: ഗാർഹിക ജീവനക്കാരുടെ നിയമനത്തിൽ ജാഗ്രത പുലർത്തണം നിർദ്ദേശവുമായി അധികൃതർ
മനുഷ്യരെ ഭിന്നിപ്പിക്കാന്‍ ശ്രമം നടക്കുന്ന ഘട്ടത്തില്‍ മനുഷ്യര്‍ തമ്മിലുള്ള ബന്ധം ആഴത്തിലുള്ളതാക്കണമെന്ന് തങ്ങള്‍ പറഞ്ഞു. മലപ്പുറത്തിന്റ സംസ്‌കാരമാണ് സാദിഖ് അലി ശിഹാബ് തങ്ങളുടെ ക്ഷേത്രം സന്ദര്‍ശനത്തിലെ സന്ദേശമെന്ന് ക്ഷേത്രം ഭാരവാഹികളും പറഞ്ഞു.
മുമ്പ് തങ്ങള്‍ ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ അന്നദാനത്തില്‍ കൂടി പങ്കെടുത്താണ് മടങ്ങിയത്. ഇത്തവണ സന്ദര്‍ശനം ഉച്ചക്ക് ശേഷമായതിനാല്‍ പായസം കുടിച്ചാണ് തങ്ങള്‍ മടങ്ങിയത്.
Post Your Comments