ബംഗളൂരു: ബംഗളൂരുവില്‍ യുവതിയോട് മദ്യലഹരിയിൽ മോശമായി പെരുമാറിയ ടിടിഇയെ സസ്പെൻഡ് ചെയ്തു. ബംഗളൂരുവിലെ കെആർപുര റെയിൽവേ സ്റ്റേഷനിൽ ആണ് നിർത്തിയിട്ട വണ്ടിയിൽ കയറിയ യുവതിയുടെ വസ്ത്രത്തിൽ പിടിച്ച് വലിക്കുകയും അസഭ്യം പറയുകയും ചെയ്തത്.
സംഭവത്തിന്റെ വീഡിയോ പുറത്തു വരുകയും വിവാദമാകുകയും ചെയ്തതോടെയാണ് റെയില്‍വേ ടിടിഇയെ സസ്പെൻഡ് ചെയ്തത്. ഹൗറ – എസ്എംവിടി പ്രതിവാര എക്സ്പ്രസ് കൃഷ്ണരാജപുരം സ്റ്റേഷനിൽ എത്തിയപ്പോഴാണ് സംഭവമുണ്ടായത്.
സ്റ്റോപ്പില്ലാതെയും സ്റ്റേഷനിൽ വണ്ടി നിർത്തിയതോടെ യുവതി ട്രെയിനിൽ ഓടിക്കയറി. ഇതിനിടെ കൃഷ്ണരാജപുരം സ്റ്റേഷനിലെ ടിടിഇ സന്തോഷ് യുവതിയോട് ടിക്കറ്റ് കാണിക്കാനാവശ്യപ്പെട്ടു. ഈ ട്രെയിനിലേക്കുള്ള ടിക്കറ്റല്ലാത്തതിനാൽ വണ്ടിയിൽ കയറരുതെന്ന് സന്തോഷ് യുവതിയോട് പറഞ്ഞു. തന്റെ കയ്യിൽ ടിക്കറ്റുണ്ടല്ലോ എന്ന് യുവതി തിരിച്ച് ചോദിച്ചു. ഇതോടെയാണ് അസഭ്യവാക്കുകൾ പറഞ്ഞ് ടിടിഇ യുവതിയുടെ വസ്ത്രത്തിൽ പിടിച്ച് വലിച്ചത്.
ഇതോടെ ആളുകൾ ചുറ്റും കൂടി. അപ്പോഴാണ് ടിടിഇ നല്ല മദ്യലഹരിയിലാണെന്ന് വ്യക്തമായത്. ഹംസഫർ എക്സ്പ്രസിന്റെ ടിടിഇ അല്ല സന്തോഷെന്നും, സ്റ്റേഷനിലെ ടിക്കറ്റ് ചെക്കിംഗ് ചുമതലയായിരുന്നു സന്തോഷിനെന്നും പിന്നീട് വ്യക്തമായി.
Post Your Comments