ErnakulamNattuvarthaLatest NewsKeralaNews

എ​ട്ടു കി​ലോ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളുമായി യു​വാ​ക്ക​ൾ എക്സൈസ് പി​ടി​യി​ൽ

മൂ​ട​വു​ർ ആ​ര്യ​ങ്കാ​ല​യി​ൽ ആ​ബി​ദ് ഇ​ബ്രാ​ഹിം(49), ബം​ഗാ​ൾ സ്വ​ദേ​ശി രോ​ഹി​ത് മ​ണ്ഡ​ൽ(18) എ​ന്നി​വ​രാ​ണ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്

മൂ​വാ​റ്റു​പു​ഴ: നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി യു​വാ​ക്ക​ൾ എ​ക്സൈ​സ് പി​ടി​യി​ൽ. മൂ​ട​വു​ർ ആ​ര്യ​ങ്കാ​ല​യി​ൽ ആ​ബി​ദ് ഇ​ബ്രാ​ഹിം(49), ബം​ഗാ​ൾ സ്വ​ദേ​ശി രോ​ഹി​ത് മ​ണ്ഡ​ൽ(18) എ​ന്നി​വ​രാ​ണ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

Read Also : ക​രി​മ​ണ്ണൂ​രി​ൽ​ നി​ന്ന‌് കാ​ണാ​താ​യി : വീ​ട്ട​മ്മ​യെ​യും മ​ക​നെ​യും തി​രു​വ​ന​ന്ത​പു​ര​ത്ത് ക​ണ്ടെ​ത്തി

ന​ഗ​ര​ത്തി​ൽ എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പിടികൂടിയത്. എ​ട്ടു കി​ലോ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ആണ് പി​ടി​ച്ചെടുത്ത​ത്. മൂ​വാ​റ്റു​പു​ഴ മാ​ർ​ക്ക​റ്റ് റോ​ഡി​ൽ രോ​ഹി​ത് മ​ണ്ഡ​ൽ ന​ട​ത്തു​ന്ന ക​ട​യി​ൽ​ നി​ന്ന് ആ​റു കി​ലോ​യും, ബി​ഒ​സി ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ബി​ദി​ന്‍റെ മൈ​ന​ർ ബേ​ക്ക​റി​യി​ൽ​ നി​ന്ന് ര​ണ്ടു കി​ലോ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​ണ് എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ത്ത​ത്. ര​ഹ​സ്യ​വി​ല്പ​ന ന​ട​ത്തു​ന്നു​വെ​ന്ന് ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ർ​ന്ന് എ​ക്സൈ​സ് ഷാ​ഡോ സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 10,000 രൂ​പ വി​ല​മ​തി​ക്കു​ന്ന വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി​യ​ത്.

എ​ക്സൈ​സ് ഇ​ൻ​സെ​പ്ക്ട​ർ സു​നി​ൽ ആ​ന്‍റോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ കെ.​എ​സ്. അ​ജ​യ​കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​എ. റ​സാ​ഖ്, എം.​എം. ഷെ​ബീ​ർ, ലി​ബു പി​ബി, വ​നി​ത സി​ഇ​ഒ നൈ​നി മോ​ഹ​ൻ, റെ​ജി എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button