ചെന്നൈ: ഓസ്‌കർ പുരസ്‌കാരം നേടിയ ഇന്ത്യൻ ഡോക്യുമെന്ററി ദ എലിഫന്റ് വിസ്‌പേഴ്‌സിലെ ആന പരിപാലകരായ ദമ്പതികൾക്ക് ആദരവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. സെക്രട്ടേറിയറ്റിൽ വിളിച്ചുവരുത്തിയാണ് അദ്ദേഹം ദമ്പതികൾക്ക് ആദരവ് അറിയിച്ചത്. ദമ്പതികളായ ബൊമ്മനേയും ബെല്ലിയേയും പൊന്നാട അണിയിച്ച് അദ്ദേഹം ആദരിച്ചു. ഇരുവർക്കും ഒരു ലക്ഷം രൂപ വീതം എം കെ സ്റ്റാലിൻ പാരിതോഷികവും നൽകി.
Read Also: തേൻ ശേഖരിക്കാൻ ഭാര്യക്കൊപ്പം കാട്ടിൽ പോയ യുവാവിന് നേരെ കരടിയുടെ ആക്രമണം : ഗുരുതര പരിക്ക്
ബൊമ്മൻ, ബെല്ലി എന്നീ ദമ്പതിമാരും അമ്മു, രഘു എന്നീ ആനകളും തമ്മിലുള്ള ആത്മബന്ധമാണ് ദ എലിഫന്റ് വിസ്പേഴ്സ് എന്ന ഡോക്യുമെന്ററി ചിത്രത്തിന്റെ പ്രമേയം. അതേസമയം, പുരസ്‌കാരത്തിന്റെ സന്തോഷ സൂചകമായി തെപ്പക്കാട് കോഴിക്കാമുത്തി ആന ക്യാമ്പിലെ 91 പാപ്പാൻമാർക്കും സ്റ്റാലിൻ ഒരു ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments