WayanadLatest NewsKeralaNattuvarthaNews

തേൻ ശേഖരിക്കാൻ ഭാര്യക്കൊപ്പം കാട്ടിൽ പോയ യുവാവിന് നേരെ കരടിയുടെ ആക്രമണം : ഗുരുതര പരിക്ക്

പുകലമാളം കാട്ടുനായ്ക്ക കോളനിയിലെ രാജനാണ് പരിക്കേറ്റത്

വയനാട്: യുവാവിന് കരടിയുടെ ആക്രമണത്തിൽ ​ഗുരുതര പരിക്ക്. പുകലമാളം കാട്ടുനായ്ക്ക കോളനിയിലെ രാജനാണ് പരിക്കേറ്റത്.

Read Also : പൊങ്കാലയ്ക്ക് ശേഷം നഗരസഭ ശേഖരിച്ച കല്ലുകള്‍ കൊണ്ട് സിപിഎം വിശ്രമകേന്ദ്രം നിര്‍മ്മിക്കുന്നു, ആരോപണവുമായി ജനങ്ങള്‍

വയനാട് ചെതലയത്ത് കുറിച്യാട് വന മേഖലയിൽ ഇന്ന് രാവിലെയാണ് സംഭവം. തേൻ ശേഖരിക്കാൻ വനത്തിനുള്ളിൽ പോയതായിരുന്നു ആദിവാസി യുവാവായ രാജൻ. ഭാര്യയും രാജനൊപ്പം ഉണ്ടായിരുന്നു.

Read Also : ‘ഇത് ശുദ്ധമായ തോന്നിവാസം, വിശ്വാസികളോടുള്ള വെല്ലുവിളി’: ഹിന്ദുമത വിശ്വാസികളുടെ ജീവതയെ അപമാനിച്ച സി.പി.എമ്മിന് വിമർശനം

ഉൾവനത്തിൽ വെച്ചാണ് കരടിയുടെ ആക്രമണം ഉണ്ടായതെന്ന് വനം വകുപ്പ് അറിയിച്ചു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ രാജൻ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button