ഹൈന്ദവാചാര പ്രകാരം ഈശ്വരചൈതന്യം ആവാഹിച്ച പവിത്രവാഹനമായ ജീവതയെ അപമാനിച്ച സി.പി.എം പ്രവർത്തകർക്ക് മറുപടിയുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ഭക്തിയോടെയും വ്രതത്തോടെയും നടത്തുന്ന ജീവത എഴുന്നള്ളത്ത് അതിസുന്ദരമായ ഒരു അനുഷ്ഠാനമാണ്. അതിനെ വികലമായി അനുകരിച്ച്, രാഷ്ട്രീയ ചിഹ്നങ്ങൾ പ്രദർശിപ്പിച്ച്, കോമാളിനടനം കാട്ടുന്നത് ആവിഷ്കാരമല്ലെന്നും ആഭാസമാണെന്നും ശ്രീജിത്ത് പണിക്കർ പറയുന്നു.
ഹിന്ദുക്കളോടും അവരുടെ ആചാരാനുഷ്ഠാനങ്ങളോടും നിങ്ങൾ ഇടതുപക്ഷക്കാർക്ക് എന്താണിത്ര വിരോധമെന്ന് അദ്ദേഹം ചോദിക്കുന്നു. നിങ്ങൾക്ക് കമ്യൂണിസ്റ്റ് ആശയങ്ങൾ പിന്തുടരാൻ സ്വാതന്ത്ര്യം നൽകുന്ന അതേ ഭരണഘടന ഹിന്ദുക്കൾക്ക് അവരുടെ ആചാരങ്ങൾ മതനിഷ്ഠയോടെ സംരക്ഷിക്കാനുള്ള സ്വാതന്ത്ര്യവും നൽകുന്നുണ്ടെന്ന് നിങ്ങൾക്കറിയില്ലേ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.
Also Read:‘തൃഷ എന്റെ ഭാര്യയാണ്, വിജയും അവളും ഒന്നിച്ച് നില്‍ക്കുന്നത് ഇഷ്ടമല്ല’: എ എല്‍ സൂര്യ
കഴിഞ്ഞ ദിവസം ചെങ്ങന്നൂരിൽ നടന്ന എം.വി ഗോവിന്ദന്റെ ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായിട്ടാണ് ഹിന്ദുമത വിശ്വാസികളുടെ വിശ്വാസമായ ‘ജീവത എഴുന്നള്ള’ത്തിനെ സി.പി.എം പരിഹാസ രൂപേണ അവതരിപ്പിച്ചത്. ജീവത എഴുന്നള്ളത്തിൽ അരിവാൾ ചുറ്റിക നക്ഷത്രം പതിച്ചാണ് ഇവർ എത്തിച്ചത്. ജീവത എഴുന്നള്ളത്ത് എന്നത് ഓണാട്ടുകരയിൽ ഭക്തി പൂർവ്വം നടക്കുന്ന ചടങ്ങാണ്. തന്റെ മക്കളെ കാണാൻ ദേശ ദേവി ദേവന്മാർ ജീവിതയേറി എഴുന്നള്ളുന്നു എന്നാണ് വിശ്വാസം. ദേവി ദേവന്മാർ ഇരിക്കാൻ എന്ന സങ്കൽപ്പത്തിൽ നിർമ്മിച്ച ചെറു പല്ലക്കാണത്. ഒരു ദേശത്തിന്റെ ഒരു മതത്തിന്റെ അവർ പവിത്രമായിക്കാണുന്ന ആചാരങ്ങളെ കമ്യുണിസ്റ്റ് പാർട്ടി ഇത്തരത്തിൽ നിന്ദിക്കുന്നതിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
ആചാരാനുഷ്ഠാനങ്ങളെ കരിവാരിതേക്കുന്ന ഇത്തരം പേക്കൂത്തുകൾക്കെതിരെ ഹിന്ദു സമൂഹം രാഷ്ട്രീയത്തിനതീതമായി പ്രതികരിക്കേണ്ട സമയമായെന്ന് വിശ്വാസികൾ ചൂണ്ടിക്കാട്ടുന്നു. വിശ്വാസത്തോടെയും ഭക്തിയോടെയും ക്ഷേത്രാചാരാനുഷ്ഠാനത്തിന്റെ ഭാഗമായ ഹൈന്ദവ ആചാരങ്ങളെ തെരഞ്ഞു പിടിച്ച് തെരുവിൽ അപമാനിക്കുന്ന ഈ പ്രവർത്തനം ഒട്ടും ശരിയല്ലെന്ന വിമർശനമാണ് പാർട്ടി നേതാക്കൾക്ക് നേരെ ഉയരുന്നത്.
Leave a Comment