പാലക്കാട്: അന്താരാഷ്ട്ര ഇസ്ലാമോഫോബിയ ദിനം ആചരിക്കണമെന്ന യുഎന്നില്‍ അവതരിപ്പിച്ച പാകിസ്ഥാന്റെ പ്രമേയത്തെ ഇന്ത്യ തള്ളിയിട്ടും പ്രമേയത്തെ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണച്ചത് എന്തിനെന്ന ചോദ്യവുമായി സന്ദീപ് വാര്യര്‍. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് ചോദ്യങ്ങളുമായി അദ്ദേഹം രംഗത്ത് എത്തിയിരിക്കുന്നത്.
ഇന്ത്യ ഒരു രാജ്യമെന്ന നിലക്ക് സ്വീകരിച്ച നിലപാടിനെ ഒരു മുഖ്യമന്ത്രി തള്ളിപ്പറയുന്നത് എങ്ങനെയാണ് ? ഉയിഗുര്‍ മുസ്ലീങ്ങളുടെ കാര്യത്തില്‍ ചൈന സ്വീകരിക്കുന്ന നിലപാട് സംബന്ധിച്ചൊന്നും ഒരു വരി പോലും പിണറായി പറയുന്നില്ല തുടങ്ങി ചോദ്യങ്ങളാണ് സന്ദീപ് വാര്യര്‍ തന്റെ കുറിപ്പിലൂടെ ഉന്നയിക്കുന്നത്.
Read Also:ക്രൈം നന്ദകുമാർ ജീവിതം തകർത്തു, ഭീഷണിപ്പെടുത്തി: പട്ടാപ്പകൽ ദേഹത്ത് പെട്രോൾ ഒഴിച്ച് യുവതിയുടെ കടുംകൈ
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
‘അന്താരാഷ്ട്ര ഇസ്ലാമോഫോബിയ ദിനം ആചരിക്കണമെന്ന പ്രമേയം യുഎന്നില്‍ അവതരിപ്പിച്ചത് പാകിസ്ഥാനാണ്. ഇന്ത്യ , യൂറോപ്യന്‍ യൂണിയന് , ഫ്രാന്‍സ് എന്നിവര്‍ തങ്ങളുടെ ആശങ്കകള്‍ കൃത്യമായി അറിയിച്ചു. ഒരു മതവിഭാഗം മാത്രമല്ല ലോകത്ത് പീഡനമനുഭവിക്കുന്നത് എന്നും ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും ക്രൈസ്തവര്‍ക്കും എതിരെ ഉള്ള പീഡനങ്ങള്‍ ഐക്യരാഷ്ട്ര സഭ പോലെ വൈവിധ്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന സംവിധാനം കാണാതെ പോകരുത് എന്നുമാണ് ഇക്കാര്യത്തില്‍ നമ്മുടെ രാജ്യത്തിന്റെ ഔദ്യോഗിക നിലപാട്’.
‘ഇന്ത്യ ഔദ്യോഗികമായി സ്വീകരിച്ച നിലപാടിനെ തള്ളിപ്പറഞ്ഞ് കൊണ്ട് പാകിസ്ഥാന് മുന്‍ കൈ എടുത്ത് കൊണ്ടുവന്ന പ്രമേയത്തെ പിന്തുണക്കുകയാണ് പിണറായി വിജയന് . ഇന്ത്യ ഒരു രാജ്യമെന്ന നിലക്ക് സ്വീകരിച്ച നിലപാടിനെ ഒരു മുഖ്യമന്ത്രി തള്ളിപ്പറയുന്നത് എങ്ങനെയാണ് ? ഉയിഗുര്‍ മുസ്ലീങ്ങളുടെ കാര്യത്തില്‍ ചൈന സ്വീകരിക്കുന്ന നിലപാട് സംബന്ധിച്ചൊന്നും ഒരു വരി പോലും പിണറായി പറയുന്നില്ല . നാല് വോട്ടിന് വേണ്ടിയുള്ള നാണം കെട്ട ഈ മതപ്രീണനമല്ലാതെ മറ്റെന്തുണ്ട് സഖാക്കളുടെ കയ്യില്‍ , തെരഞ്ഞെടുപ്പ് ജയിക്കാന്‍?’
Post Your Comments