മംഗലപുരം: ഫോട്ടോഗ്രാഫറെ തോട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. മംഗലപുരം ശാസ്തവട്ടം ചിറക്കര വിഎസ് ഭവനിൽ സജികുമാറി(49)നെയാണ് തോട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
Read Also : പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറി; മലയാളിയായ പ്രിന്‍സിപ്പല്‍ അറസ്റ്റിലായി
ഇന്നലെ രാവിലെ ഏഴോടെ തോട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ അഞ്ചിന് ശാസ്തവട്ടം ജംഗ്ഷനിലുള്ള സ്റ്റുഡിയോ തുറക്കാനായി വീട്ടിൽ നിന്നും പോയതായിരുന്നു. ഹൃദയസംബന്ധമായ രോഗബാധിതനായ സജികുമാർ, ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് ബൈക്കിൽ നിന്നും വീണു മരണം സംഭവിച്ചതാകാമെന്നാണ് മംഗലപുരം പൊലീസിന്റെ പ്രാഥമിക നിഗമനം.
മൃതദേഹം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ സിന്ധു. മക്കൾ: അജൽ, സജൽ.
Post Your Comments