തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇടിയോടു കൂടി വേനല്‍ മഴ ലഭിച്ചു. ഉച്ചയോടെ പത്തനംതിട്ടയിലെ വിവിധ മേഖലകളില്‍ മഴ ലഭിച്ചു. ഇതിനൊപ്പം കൊച്ചിയും കോട്ടയവുമടക്കമുള്ള ജില്ലകളിലും മഴ പെയ്തു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ മഴ കിട്ടിയിട്ടുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴ തുടരുകയാണെന്നാണ് വിവരം. രാത്രി കേരളത്തിലെ 9 ജില്ലകളില്‍ വേനല്‍ ചൂടിന് ആശ്വാസമായി മഴ ലഭിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.
READ ALSO: തൃശ്ശൂരിലെ സദാചാര കൊലപാതകം: പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച ഒരാള്‍ കൂടി അറസ്റ്റില്‍
അതേസമയം കൊച്ചിയില്‍ മഴ പെയ്തത് ജനങ്ങളെ ആശങ്കയിലാക്കുന്നതാണ്. ബ്രഹ്മപുരം തീപിടിത്തത്തിന് ശേഷമുള്ള ആദ്യ മഴ ആയതിനാലാണ് ആശങ്ക.
കൊച്ചിയില്‍ പാലാരിവട്ടം, കളമശ്ശേരി, കാക്കനാട് തുടങ്ങിയ സ്ഥലങ്ങളിലാണ് മഴ പെയ്തത്. കൊച്ചിയില്‍ ആദ്യ മഴ സൂക്ഷിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
Post Your Comments