തിരുവനന്തപുരം: പോലീസിനായി വാങ്ങിയ 315 വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. തിരുവനന്തപുരത്ത് തൈക്കാട് പോലീസ് മൈതാനത്ത് നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തും മുതിർന്ന ഓഫീസർമാരും സംബന്ധിച്ചു.
Read Also: പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്തു: നാല്‍പത്തി അഞ്ചുകാരന്‍ പോലീസ് പിടിയില്‍
പദ്ധതി വിഹിതം, പോലീസിന്റെ ആധുനീകരണത്തിനുള്ള ഫണ്ട്, കേരള റോഡ് സേഫ്റ്റി ഫണ്ട് എന്നിവയിൽ നിന്ന് 28 കോടി രൂപ മുടക്കിയാണ് വാഹനങ്ങൾ വാങ്ങിയത്. പോലീസ് സ്റ്റേഷനുകൾ, കൺട്രോൾ റൂം, ബറ്റാലിയൻ, എമർജൻസി റെസ്‌പോൺസ് സപ്പോർട് സിസ്റ്റം, ട്രാഫിക് എൻഫോഴ്‌സ്‌മെന്റ്, സ്‌പെഷ്യൽ യൂണിറ്റ് എന്നിവയ്ക്കാണ് വാഹനങ്ങൾ ലഭിക്കുന്നത്. രണ്ട് ഇലക്ട്രിക്ക് വാഹനങ്ങളും സേനയുടെ ഭാഗമായി. പോലീസ് സ്റ്റേഷനുകളുടെ ആവശ്യത്തിനായി 69 മോട്ടോർ സൈക്കിളുകളും ഇന്ന് നിരത്തിലിറങ്ങി.
ബൊലേറോ, എസ് യു വി 300, ഗൂർഖ, ബൊലേറോ നിയോ വാഹനങ്ങളാണ് ഇന്ന് മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തത്.
Read Also: കേരളാ തീരത്ത് തിരമാല ഉയരാൻ സാധ്യത: ബീച്ചിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് നിർദ്ദേശം
Post Your Comments