KeralaLatest NewsNews

കേരളാ തീരത്ത് തിരമാല ഉയരാൻ സാധ്യത: ബീച്ചിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് നിർദ്ദേശം

തിരുവനന്തപുരം: കേരള തീരത്ത് ഉയർന്ന തിരമാലയുണ്ടാകുമെന്ന് മുന്നറിയിപ്പ്. വെള്ളിയാഴ്ച്ച രാത്രി 11:30 വരെ കേരള തീരത്ത് 0.4 മുതൽ 0.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.

Read Also: അന്താരാഷ്ട്ര ഇസ്ലാമോഫോബിയ ദിനം ആചരിക്കണമെന്ന പാകിസ്ഥാന്റെ പ്രമേയം തള്ളി ഇന്ത്യ, പ്രമേയത്തെ പിന്തുണച്ച് പിണറായി വിജയന്‍

മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷയും ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. അതേസമയം, സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിയോടു കൂടി വേനൽ മഴ ലഭിച്ചു. ഉച്ചയോടെ പത്തനംതിട്ടയിലെ വിവിധ മേഖലകളിൽ മഴ ലഭിച്ചു. കൊച്ചിയും കോട്ടയവുമടക്കമുള്ള ജില്ലകളിലും മഴ പെയ്തു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലും മഴ കിട്ടിയിട്ടുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരുകയാണെന്നാണ് വിവരം.

Read Also: ബ്രഹ്മപുരം: കേരളം സഹകരിച്ചില്ലെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവന ഗൗരവതരമെന്ന് കെ സുരേന്ദ്രൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button