ചാത്തന്നൂർ: കിണർ നിർമാണ തൊഴിലാളി കുഴിച്ചു കൊണ്ടിരുന്ന കിണറ്റിൽ വീണു മരിച്ചു. ചാത്തന്നൂർ ചിറക്കര പ്ലാവിറക്കുന്ന് മഹിളാ നിവാസിൽ ശശി(62)യാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് സംഭവം. ദേശീയ പാതയോരത്ത് കാപ്പെക്സ് ജംഗ്ഷനും ഉദിക്കവിള ജംഗ്ഷനുമിടയ്ക്കു പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ ഭാഗമായി കിണർ കുഴിക്കുകയായിരുന്നു ശശി. നാല് തൊഴിലാളികളാണ് കിണർ നിർമാണത്തിനുണ്ടായിരുന്നത്.
Read Also : സിമൻറ് ഇറക്കാൻ വിളിക്കാത്തതിന് പിക്കപ് വാൻ തടഞ്ഞ് നാല് ടയറിലെയും കാറ്റഴിച്ചുവിട്ട് ചുമട്ട് തൊഴിലാളികൾ
അമ്പതടിയോളം താഴ്ചയിൽ കിണർ കുഴിച്ചശേഷം തിരികെ മുകളിലേക്കു കയറുന്നതിനിടെ ശശി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ കൂടെയുള്ളവർ ശശിയെ കരയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സ്ഥലത്തെത്തിയ ചാത്തന്നൂർ പൊലീസ് നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഭാര്യ മഹിളാമണി. മക്കൾ: ശരത്, സുജിത്ത്. മരുമക്കൾ: ബെറ്റി, വിനീത.
Post Your Comments