ആഗോള വിപണി ദുർബലമായതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സിലിക്കൺ വാലി ബാങ്ക് തകർച്ച വലിയ തോതിലാണ് ഓഹരി വിപണിയിൽ ആഘാതം സൃഷ്ടിച്ചത്. ബിഎസ്ഇ സെൻസെക്സ് 337.66 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 57,900.19- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 111 പോയിന്റ് നഷ്ടത്തിൽ 17,043.30- ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് വിപണിയിൽ 1,129 കമ്പനികളുടെ ഓഹരികൾ ഉയർന്നും, 2,410 കമ്പനികളുടെ ഓഹരികൾ ഇടിഞ്ഞും, 91 കമ്പനികളുടെ ഓഹരികൾ മാറ്റമില്ലാതെയും വ്യാപാരം അവസാനിപ്പിച്ചു.
ബിപിസിഎൽ, ടൈറ്റാൻ, ഭാരതി എയർടെൽ, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, ലാർസൺ ആൻഡ് ടൂബ്രോ തുടങ്ങിയ കമ്പനികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതേസമയം, അദാനി എന്റർപ്രൈസസ്, അദാനി പോർട്ട്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടിസിഎസ്, എച്ച്ഡിഎഫ്സി ലൈഫ് തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു.
Also Read: ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന മുട്ട ഉപയോഗിക്കുന്നവർ അറിയാൻ
Post Your Comments