Latest NewsKeralaNews

വളപട്ടണം പൊലീസ് സ്റ്റേഷൻ വളപ്പിൽ നിർത്തിയിയിട്ടിരുന്ന വാഹനങ്ങൾ കത്തി നശിച്ചു

കണ്ണൂർ: വളപട്ടണം പൊലീസ് സ്റ്റേഷൻ വളപ്പിൽ നിർത്തിയിയിട്ടിരുന്ന വാഹനങ്ങൾ കത്തി നശിച്ചു. ഇന്ന്‌ പുലർച്ചെ മൂന്ന് മണിയോടെയാണ് വിവിധ കേസുകളിലായി പിടിച്ചിട്ട അഞ്ച് വാഹനങ്ങൾ കത്തിയത്.

ഒരു ജീപ്പും കാറും ബുള്ളറ്റും പൂർണമായും ഒരു സ്കൂട്ടറും കാറും ഭാഗികമായും കത്തി നശിച്ചു. ആരെങ്കിലും തീകൊളുത്തിയതാണോ എന്നാണ് പൊലീസിന്റെ സംശയം. വാഹനങ്ങൾക്ക് തീ കൊടുത്തത് കാപ്പ കേസിലെ പ്രതി ചാണ്ടി ഷമീം ആണെന്ന സംശയത്തിലാണ് പൊലീസ്.

ഇയാളുടെ സഹോദരനെ ഇന്നലെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button